ഗോവയില്‍ ബീഫ് നിരോധനം നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി സഖ്യകക്ഷി; ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഗോവയില്‍ ഇടമില്ല’ 

April 19, 2017, 6:08 pm
ഗോവയില്‍ ബീഫ് നിരോധനം നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി സഖ്യകക്ഷി; ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഗോവയില്‍ ഇടമില്ല’ 
National

ഗോവയില്‍ ബീഫ് നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ശബ്ദമുയര്‍ത്തവേ ബീഫ് നിരോധനം നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സഖ്യകക്ഷി ഗോവ ഫോര്‍വേഡ് പാര്‍ട്ടി.

വ്യക്തി സ്വാതന്ത്ര്യം സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും വ്യക്തി സ്വാതന്ത്യം നഷ്ടപ്പെടുമ്പോള്‍ അത് നേടിക്കൊടുക്കുവാന്‍ ഇടപെടുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി അദ്ധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ വിജയ് ദേശായ് പറഞ്ഞു.

ബീഫ് നിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും സഹോദര സംഘടനകളും നടത്തുന്ന പ്രതികരണങ്ങള്‍ ഭരണഘടന വിരുദ്ധമാണ്. ഭക്ഷണസ്വാതന്ത്യം മനുഷ്യന്റെ മൗലികാവകാശമാണ്. അത് തടയുന്നവരെ നിയമം ഉപയോഗിച്ച് നേരിടണമെന്നും വിജയ് ദേശായ് പറഞ്ഞു.

വിഎച്ച്പിയും മറ്റുള്ളവരും നടത്തുന്ന ശ്രമങ്ങള്‍ ഗോവയുടെ മതേതര സ്വഭാവത്തെ തകര്‍ക്കുവാനാണ് അത്തരം ശ്രമങ്ങള്‍ക്ക് ഗോവയില്‍ ഇടമില്ല. യുവാക്കളെ ഇളക്കി വിട്ട് സമാധാന ലംഘനം നടത്താനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും വിജയ് ദേശായ് പറഞ്ഞു.