പ്രവാസികളുടെ പ്രോക്‌സിവോട്ട്: തീരുമാനം പണാധിപത്യത്തിന് വഴിവെക്കും; എംബസികളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും യെച്ചൂരി 

August 3, 2017, 3:29 pm
പ്രവാസികളുടെ പ്രോക്‌സിവോട്ട്: തീരുമാനം പണാധിപത്യത്തിന് വഴിവെക്കും; എംബസികളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും  യെച്ചൂരി 
National

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന തീരുമാനത്തിനെതിരെ സിപിഐഎം. തെറ്റായ തീരുമാനം പണാധിപത്യത്തിന് വഴിവെക്കും. തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ അവസരമൊരുക്കണം.

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോക്‌സി വോട്ട് അനുവദിക്കണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനമായി. ഇതോടെ പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുക.

നിര്‍ദിഷ്ട ഭേദഗതിയില്‍ പ്രവാസികള്‍ക്ക് നേരിട്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെങ്കില്‍ അവര്‍ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ പ്രതിനിധികളെ നിയോഗിച്ച് വോട്ടു രേഖപ്പെടുത്താനുള്ള അവസരം നല്‍കും. പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

വിദേശത്തു നിന്ന് നാട്ടിലെത്താനുള്ള പ്രയാസം കാരണം വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കാറുണ്ടായിരുന്നില്ല. പ്രോക്‌സി വോട്ടിങ്ങ് രീതി നടപ്പിലാകുന്നതോടെ പ്രവാസികള്‍ക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാനുള്ള അവസരമാണ് ലഭിക്കുന്നത്.