ജപ്പാന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും; മോഡിയുമായി ചേര്‍ന്ന് ഗുജറാത്തില്‍ ഷിന്‍സോ ആബെയുടെ റോഡ് ഷോയും  

September 13, 2017, 11:41 am
ജപ്പാന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും; മോഡിയുമായി ചേര്‍ന്ന് ഗുജറാത്തില്‍ ഷിന്‍സോ ആബെയുടെ റോഡ് ഷോയും  
National

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. ഇന്ത്യയും ജപ്പാനും തമ്മില്‍ നടക്കുന്ന പന്ത്രണ്ടാമത് ഉച്ചകോടിയാണ് ഇത്. ജപ്പാന്റെ സഹകരണത്തോടെയുള്ള ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടലും അജണ്ടകളിലൊന്നാണ്.

1.10 ലക്ഷം കോടിയുടേതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. പദ്ധതിയ്ക്കായി 81 ശതമാനം ലോണ്‍ 0.1 ശമതമാനം പലിശ നിരക്കില്‍ ജപ്പാന്‍ കൈമാറും. 50 വര്‍ഷത്തിനുള്ളില്‍ വായപ് തിരികെ അടക്കണമെന്നാണ് കരാര്‍. ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് നീളുന്ന ട്രെയിനിന് 750 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുമെന്നാണ് കരുതുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

അഹമ്മദാബാദ് സന്ദര്‍ശിക്കുന്ന ഷിന്‍സോ ആബെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമവും സീതി സയ്യിദ് മസ്ജിദും സന്ദര്‍ശിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.