കര്‍ഷക റാലിയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ആന്ധ്രയില്‍ 20 പേര്‍ കൊല്ലപ്പെട്ടു, ഛിന്നഭിന്നമായി മൃതദേഹങ്ങള്‍; 15 പേരുടെ നില അതീവ ഗുരുതരം

April 21, 2017, 4:43 pm

കര്‍ഷക റാലിയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ആന്ധ്രയില്‍ 20 പേര്‍ കൊല്ലപ്പെട്ടു, ഛിന്നഭിന്നമായി മൃതദേഹങ്ങള്‍; 15 പേരുടെ നില അതീവ ഗുരുതരം
National

വിജയവാഡ: ആന്ധ്രാപ്രദേശില്‍ കര്‍ഷക റാലിയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പതിനഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ചിറ്റൂര്‍ ജില്ലയിലെ യേര്‍പേഡുവില്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം. അനധികൃത മണല്‍ കടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയ കര്‍ഷകരാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീകലഹസ്തിയില്‍ നിന്നും തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് കര്‍ഷക റാലിയിലേക്ക് ഇരച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് സമീപത്ത് തമ്പടിച്ചിരുന്ന കര്‍ഷകരെ ലോറി ഇടിച്ചു തെറിപ്പിച്ചു. പലും ലോറിക്കടിയില്‍ കുടുങ്ങി. അപകടം നടന്ന സ്ഥലം ചോരക്കളമാണ്. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി കിടക്കുന്ന ദുരന്തകാഴ്ച്ച. ഇലക്ട്രിക് ഷോക്കേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഇവരുടെ ശരീരത്തിലൂടേയും ലോറി കയറിയിറങ്ങി.

അപകടത്തില്‍ പരുക്കേറ്റവരെ തിരുപ്പതിയിലെ എസ്‌വിആര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഉപമുഖ്യമന്ത്രി എന്‍ ചിന്ന രാജപ്പ നടുക്കം രേഖപ്പെടുത്തി. തിരുപതി പൊലീസ് എസ്പിയോട് സംസാരിച്ച ഉപമുഖ്യമന്ത്രി പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചു.

ദുരന്തത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ലോറി കയറി കാലുകള്‍ ചതഞ്ഞരഞ്ഞ മാധ്യമപ്രവര്‍ത്തകന്റെ നില അതീവഗുരുതരമാണ്.