പിഞ്ചുകുട്ടികള്‍ അടക്കം 60 പേരുടെ മരണം; സ്വന്തം മണ്ഡലത്തിലെ ആശുപത്രിയില്‍ യുപി മുഖ്യമന്ത്രി യോഗി എത്തിയതിന്‍റെ ഒമ്പതാം ദിവസം; മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും

August 12, 2017, 8:44 am

പിഞ്ചുകുട്ടികള്‍ അടക്കം 60 പേരുടെ മരണം; സ്വന്തം മണ്ഡലത്തിലെ ആശുപത്രിയില്‍ യുപി മുഖ്യമന്ത്രി യോഗി എത്തിയതിന്‍റെ ഒമ്പതാം ദിവസം; മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും
National

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 കുട്ടികള്‍ അടക്കം 60പേര്‍ മരിച്ചത് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ. പുതിയ ഐസിയു വാര്‍ഡുകളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ വന്നുപോയി ഒന്‍പത് ദിവസം പിന്നിട്ടപ്പോളാണ് രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറുന്നത്. യോദിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ അഞ്ചുദിവസത്തിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മജിസ്‌ട്രേറ്റ് തല അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നും ഉടന്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് വിവരം.

പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഓക്സിജന്‍ വിതരണം നിലയ്ക്കാന്‍ കാരണം വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള 67 ലക്ഷം രൂപ നല്‍കാത്തതാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. നിയോനേറ്റല്‍, എന്‍സിഫ്ലൈറ്റിസ് വാര്‍ഡുകളിലാണ് ഉയര്‍ന്ന മരണസംഖ്യയുള്ളത്. തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളിലായി അറുപത് പേര്‍ മരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ട ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഓക്‌സിജന്‍ ലഭ്യതക്കുറവല്ല മരണത്തിന് കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇന്നലെ ഏഴുപേര്‍ മരിച്ചെന്നും വിവിധ രോഗകാരണങ്ങള്‍ മൂലമാണ് അവര്‍ മരിച്ചതെന്നും ഓക്‌സിജന്‍ വിതരണത്തില്‍ തടസമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്താല സംഭവത്തെക്കുറിച്ച് പറഞ്ഞത്.

സര്‍ക്കാരിന്‍റെ വിശദീകരണം

കുട്ടികള്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലമാണ് മരിച്ചതെന്ന ആരോപണങ്ങളും സര്‍ക്കാര്‍ നിഷേധിച്ചു. ഏഴു കുട്ടികള്‍ മാത്രമാണ് ഇതുവരെ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാന സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദികളെന്നും മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ്