ഇന്ത്യയുടെ രാഷ്ട്രപതിയെ തീരുമാനിക്കുക ക്രിമിനല്‍ കേസ് പ്രതികളും കോടീശ്വരന്മാരും; 33% ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനല്‍ കേസ്; 71% പേര്‍ കോടീശ്വരന്മാര്‍

July 15, 2017, 3:57 pm
ഇന്ത്യയുടെ രാഷ്ട്രപതിയെ തീരുമാനിക്കുക ക്രിമിനല്‍ കേസ് പ്രതികളും കോടീശ്വരന്മാരും; 33% ജനപ്രതിനിധികള്‍ക്കെതിരെ  ക്രിമിനല്‍ കേസ്; 71% പേര്‍ കോടീശ്വരന്മാര്‍
National

വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരെന്ന് തീരുമാനിക്കപ്പെടും. 4,896 ജനപ്രതിനിധകളാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് രേഖപ്പെടുത്തും. ന്യൂഡല്‍ഹിയിലെ ഇരു പാര്‍ലമെന്റുകളിലും 28 സംസ്ഥാന നിയമസഭകളിലും പുതുച്ചേരി ഡല്‍ഹി യൂണിയന്‍ ടെറ്റിറികളിലും ഇവര്‍ വോട്ട് ചെയ്തു രാഷ്ട്രപതിയെ തെരഞ്ഞെടുക്കും.

പക്ഷെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ 33 ശതമാനം പേര്‍ക്ക് എതിരെയും ക്രിമിനല്‍ കേസുള്ളതായി അവര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാണെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് എന്നിവയുടെ കണക്കുകള്‍ പറയുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്ന ജനപ്രതിനിധികളില്‍ 71 ശതമാനം പേരും കോടിപതികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

4896 സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായ കണക്കാണിത്. 4,120 എംഎല്‍എമാരില്‍ നിന്നും 4, 078 പേരുടെയും 776 എംപിമാരില്‍ നിന്നും 774പേരുടെയും സത്യവാങ്മൂലങ്ങളാണ് പരിശോധിച്ചത്. 120 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ പ്രഥമ പൌരനെ നിശ്ചയിക്കുന്നത് ഈ ശതകോടീശ്വരന്മാരാണ്.

1,581 ജനപ്രതിനിധികള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക് സഭ, രാജ്യസഭ, അസംബ്ലി തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരമാണിത്. 34 ശതമാനം ലോക് സഭ എംപിമാര്‍ക്ക് എതിരെയും കേസെടുണ്ട്. 33 ശതമാനം എംഎല്‍എമാര്‍ക്കെതിരെയാണ് കേസുള്ളത്. 19 ശതമാനം രാജ്യസഭ എംപിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്.

20 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് . ലോക് സഭ എംപിമാരില്‍ 22 ശതമാനം പേര്‍ക്കും എംഎല്‍എമാരില്‍ 21 ശതമാനം പേര്‍ക്കും എതിരെ റജിസറ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ഗുരുത കുറ്റകൃത്യങ്ങളാണ്.

82 ശതമാനം ലോക് സഭ എംപിമാരും 84ശതമാനം രാജ്യസഭ എംപിമാരും 68 ശതമാനം എംഎല്‍എമാരും കോടിപതികളാണ്. കര്‍ണാടകയില്‍ നിന്നുമാണ് കൂടുതല്‍ കോടീശ്വരന്മാരായ എംഎല്‍എമാര്‍. ഇവിടെ നിന്നുമുളള 93 ശതമാനം എംഎല്‍എമാരും കോടീശ്വരന്മാരാണ്.

രാഷ്ട്രപതിയാരെന്ന് തീരുമാനിക്കേണ്ട ജനപ്രതിനിധികളില്‍ വെറും ഒന്‍പത് ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകള്‍ക്കുള്ളത്. 65 ലോക് സഭ വനിതാ എംപിമാര്‍, 23 രാജ്യസഭ വനിതാ എംപിമാര്‍ എന്നിവരാണ് വോട്ട് എടുപ്പില്‍ പങ്കെടുക്കുക. എംഎല്‍എമാരില്‍ വെറും 363 സ്ത്രീകള്‍ മാത്രമാണുള്ളത്.