സ്വപ്നതുല്യ നേട്ടവുമായി 84 ആദിവസികളും ദളിതരും; മെഡിക്കല്‍ പ്രവേശനത്തിനുള്ള അര്‍ഹത നേടിയത്   അവസാനമില്ലാത്ത പ്രതിബന്ധങ്ങള്‍ മറികടന്ന് 

September 6, 2017, 7:47 pm
സ്വപ്നതുല്യ നേട്ടവുമായി 84 ആദിവസികളും ദളിതരും; മെഡിക്കല്‍ പ്രവേശനത്തിനുള്ള അര്‍ഹത നേടിയത്   അവസാനമില്ലാത്ത പ്രതിബന്ധങ്ങള്‍ മറികടന്ന് 
National

പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് തെലങ്കാനയിലെ 84 ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹത നേടി. ഉജ്ജ്വലമായ ഈ വിജയത്തിലുടെ വ്യത്യസ്തമായ ഒരു കഥ പറയുകയാണ് തെലങ്കാനയിലെ സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍(ടിഎസ്ഡബ്യൂആര്‍ഇഐഎസ്). റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ തീവ്രപരിശീലനം കൂടിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട സമൂഹ നിരയില്‍ നിന്ന് വരുന്ന തങ്ങളെ പ്രവേശനത്തിന് അര്‍ഹരാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റി ഓപ്പറേഷന്‍ ബ്ലൂ ക്രിസ്റ്റല്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രപരിശീലനം നല്‍കിയിരുന്നു. തെലങ്കാന സര്‍ക്കാരിന്റെ കീഴില്‍ 268 റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണവും, വിദ്യാഭ്യാസവും, താമസവും ലഭിക്കും.

ഈ വര്‍ഷം സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ നിന്ന് 55 വിദ്യാര്‍ത്ഥികള്‍ക്കും, ട്രൈബല്‍ വെല്‍ഫയര്‍ ഹോസ്റ്റലില്‍ നിന്ന് 9 വിദ്യാര്‍ത്ഥികള്‍ക്കുമാണ് മെഡിക്കവല്‍ പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇരു ഹോസ്റ്റലുകളില്‍ നിന്നുമായി ഇരുപത് വിദ്യാര്‍ത്ഥികള്‍ ബിഡിഎസ് പ്രവേശനത്തിനും യോഗ്യത നേടിയിട്ടുണ്ട്.

ഇത്തവണ സര്‍ക്കാര്‍ പദ്ധതിയ്ക്ക് കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് നേടിയതെന്ന് സൊസൈറ്റി സെക്രട്ടറി ഡോ.ആര്‍.എസ്. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത്തരത്തിലൊരും വിജയം മുന്‍പ് ഉണ്ടായി്ട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൈവരിച്ച നേട്ടം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ ബ്ലൂ ക്രിസ്റ്റല്‍ പദ്ധതി പ്രജോദനമായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം. പദ്ധതിയുടെ അഭാവത്തില്‍ ഇത്തരത്തില്‍ ഒരു വിജയം ഒരിക്കലും കെെവരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് 635ാമത് റാങ്ക് കരസ്ഥമാക്കിയ എസ് പ്രബാസ് പറഞ്ഞു. ഇത്തവണത്തെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ അടുത്ത വര്‍ഷം നീറ്റ് ഫലത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്ന് ഒാപ്പറേഷന്‍ ബ്ലൂ ക്രിസ്റ്റല്‍ പദ്ധതിയുടെ സെക്രട്ടറി പറഞ്ഞു.