‘മഹാത്മാഗാന്ധിയുടെ നാടല്ലേയെന്ന പ്രതീക്ഷയില്‍ വന്ന എനിക്ക് നേരിടേണ്ടി വന്നത് തുറിച്ച് നോട്ടവും അസഭ്യ പ്രയോഗവും’; ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

May 15, 2017, 4:16 pm
‘മഹാത്മാഗാന്ധിയുടെ നാടല്ലേയെന്ന പ്രതീക്ഷയില്‍ വന്ന എനിക്ക് നേരിടേണ്ടി വന്നത് തുറിച്ച് നോട്ടവും അസഭ്യ പ്രയോഗവും’; ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്
National
National
‘മഹാത്മാഗാന്ധിയുടെ നാടല്ലേയെന്ന പ്രതീക്ഷയില്‍ വന്ന എനിക്ക് നേരിടേണ്ടി വന്നത് തുറിച്ച് നോട്ടവും അസഭ്യ പ്രയോഗവും’; ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

‘മഹാത്മാഗാന്ധിയുടെ നാടല്ലേയെന്ന പ്രതീക്ഷയില്‍ വന്ന എനിക്ക് നേരിടേണ്ടി വന്നത് തുറിച്ച് നോട്ടവും അസഭ്യ പ്രയോഗവും’; ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമറിയാന്‍ ആഗ്രഹിച്ചെത്തിയ തനിക്ക് അനുഭവിക്കേണ്ടി വന്നത് ഇന്ത്യയുടെ വംശീയതയെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്. ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെ നിരന്തരം വംശീയാക്രമണം നടക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലാണ് ഇസ്യൂഗോ ലോറന്‍സ് എന്ന ആഫ്രിക്കന്‍ യുവാവിന്റെ കുറിപ്പ്. ആസോസിയേഷന്‍ ഓഫ് ആഫ്രിക്കന്‍ സ്റ്റുഡന്സ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സര്‍വ്വകലാശാല കോര്‍ഡിനേറ്ററാണ് ലോറന്‍സ്. ഡല്‍ഹി പരാമെഡിക്കല്‍ ആന്റ് മാനേജ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് ലോറന്‍സ്.

മഹാത്മാഗാന്ധിയുടെ നാടല്ലേ ഇന്ത്യ എന്ന് കരുതിയാണ് ഇവിടേക്ക് വന്നത്. പക്ഷേ താന്‍ ഏറ്റവും അധികം കേട്ടത് കല്ലൂ (കറുമ്പന്‍) എന്ന വാക്കാണ്. താന്‍ ആദ്യം പഠിച്ച വാക്കും അത് തന്നെയെന്ന് കുറിപ്പില്‍ പറയുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ഇന്ത്യയിലേക്ക് എത്തിയത്. നൈജീരയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഒരു പുതിയ സംസ്‌കാരത്തെ അറിയാനുള്ള പ്രതീക്ഷയിലാണ് ഞാനെത്തുന്നത്. ഇവിടുത്തെ ഭക്ഷണവും സിനിമയും ഭാഷയും അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ഞാന്‍ അനുഭവിക്കാനിരുന്ന വംശീയതയെ പറ്റി ഞാന്‍ അജ്ഞനായിരുന്നു. കോഴ്‌സിന് ചേര്‍ന്നത് മുതല്‍ ഓരോ ദിവസവും വംശീയത ഞാന്‍ അനുഭവിച്ചു. ഭയത്തോടെയും വെറുപ്പോടെയുമുള്ള നോട്ടങ്ങള്‍ എല്ലാ ദിവസവും നേരിട്ടു. ഇത് എനിക്ക് മാത്രം സംഭവിക്കുന്നതല്ല. ഇന്ത്യയില്‍ എത്തുന്ന എല്ലാ ആഫ്രിക്കന്‍ സ്വദേശിയുടെ അവസ്ഥയും ഇത് തന്നെയാണ്. എവിടെ പോയാലും ‘കല്ലൂ’ എന്ന് ഞാന്‍ കേട്ടു, ക്ലാസ് മുറികളിലും അയല്‍വക്കങ്ങളിലും മാര്‍ക്കറ്റിലും ആളുകള്‍ എന്റെ നിറം കറുപ്പാണെന്ന് എന്നെ ഓര്‍മിപ്പിച്ച് കൊണ്ടിരുന്നു. അതോടെ ഞാന്‍ വ്യത്യസ്തനാണെന്ന ഭയം എനിക്കുണ്ടായി. മനുഷ്യരെ കൊന്ന് തിന്നുന്നവനെന്നോ, മയക്ക് മയന്ന് കച്ചവടക്കാരെനെന്നോ, കൂട്ടിക്കൊടുപ്പുക്കാരനെന്നോ എപ്പോള്‍ വേണമെങ്കിലും ആരെങ്കിലും എന്നെ വിളിക്കാം. അങ്ങനെയാണ് ആഫ്രിക്കക്കാരെ പറ്റി ഇന്ത്യക്കാര്‍ കരുതിയിരിക്കുന്നത്. അത് കൊണ്ട് ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലും എനിക്ക് ഭയമാണ്.
ഇന്ത്യക്കാരില്‍ നിന്നും വാങ്ങുന്നതിനെക്കാള്‍ വാടക കൈപ്പറ്റിയാണ് ആളുകള്‍ ഞങ്ങള്‍ക്ക് താമസിക്കാനിടം തരുന്നത്. വാടക വാങ്ങാന്‍ വരുമ്പോള്‍ ദൂരെ മാറി നിന്നാണ് ഞങ്ങളോട് സംസാരിക്കുന്നത് പോലും. ഒരിക്കല്‍ പോലും ചായ കുടിക്കാന്‍ വിളിച്ചിട്ടില്ല. ഇന്ത്യക്കാരുടെ വളരെയധികം കേട്ടിട്ടുള്ള അതിഥേയ മര്യാദ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല. കറുത്ത മനുഷ്യന്‍ വീട്ടിലേക്ക് കടക്കുന്നത് കുറ്റമാണെന്ന തരത്തില്‍ ഞങ്ങള്‍ക്ക് മുമ്പില്‍ എപ്പോഴും വാതില്‍ അടഞ്ഞ് കിടന്നു. പൊലീസ് അനാവശ്യമായി ഞങ്ങളെ ചോദ്യം ചെയ്യുന്നത് പതിവാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്നുള്ളത് കൊണ്ട് ഏകാന്തവാസം ശീലിക്കുകയാണ് ഞാന്‍. എന്റെ കറുപ്പ് നിറം കാരണം ഞാന്‍ ക്ഷീണിച്ചിരിക്കുകയാണ്. 
കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സംഘടന ജന്തര്‍ മന്തറില്‍ ഞങ്ങള്‍ ഒത്തുക്കൂടിയപ്പോള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഞങ്ങള്‍ നിങ്ങളുടെ സഹോദരരാണെന്ന് പറയുന്ന പരസ്യമോ, ബോര്‍ഡോ കണ്ടിട്ടില്ല. മനുഷ്യരെ കുരുതി കൊടുക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ ഒരിക്കലും മനുഷ്യരെ കൊന്നു തിന്നുന്നവരെന്ന് വിളിച്ചിട്ടില്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഇന്ത്യക്കാര്‍ക്ക് പോലും ആഫ്രിക്ക ഒരു വന്‍കരയാണെന്ന് അറിയില്ല.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എതിര്‍ക്കാനോ എതിരിടാനോ നില്‍ക്കരുതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഞങ്ങളോട് പറയുന്നത്. പക്ഷേ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ സംഘം ചേര്‍ന്ന് കളിയാക്കും, മര്‍ദ്ദിക്കും. ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക് വില പറയും. പക്ഷേ അവരെ നിയന്ത്രിക്കാന്‍ ആരുമില്ല. ഇന്ത്യക്കാരനായ ഒരു സുഹൃത്ത് പോലുമില്ല. ആഫ്രിക്കക്കാരനെ അക്രമിച്ചെന്നെ വാര്‍ത്ത വരുമ്പോള്‍ അടുത്തത് ഞാനായിരിക്കാം എന്ന് ഞാന്‍ ഭയക്കും. ഇന്ത്യന്‍ വേഷങ്ങള്‍ ധരിച്ച് ഞാന്‍ നടന്നാലും ആളുകള്‍ ആകെ കാണുന്നത് എന്റെ കറുപ്പ് ശരീരമാണ്.

എന്ത് കൊണ്ട് തനിക്ക് ഇന്ത്യയില്‍ ഒരു സാധാരണ ജീവിതം നയിക്കാനാകുന്നില്ലെന്ന് ആലോചിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ഇന്ത്യക്കാര്‍ കാണുന്ന തന്റെ കറുത്ത ശരീരമെന്നാണ് എന്ന് കുറിപ്പില്‍ പറയുന്നു. നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളോട് ഇന്ത്യയിലേക്ക് വരണ്ട എന്ന് താന്‍ പറയില്ല. ഇന്ത്യയില്‍ നിന്നും കിട്ടിയ വേദനകള്‍ ഒരിക്കല്‍ മായുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. വംശീയ വിദ്വേഷം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വരാതെ ഇത് അവസാനിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.