‘തന്‍റെ മകന്‍റെ കെെകള്‍ ശുദ്ധം’; മകനെതിരായ അഴിമതി ആരോപണത്തെ തള്ളി അമിത് ഷാ 

October 13, 2017, 2:01 pm
‘തന്‍റെ മകന്‍റെ കെെകള്‍ ശുദ്ധം’; മകനെതിരായ അഴിമതി ആരോപണത്തെ തള്ളി അമിത് ഷാ 
National
National
‘തന്‍റെ മകന്‍റെ കെെകള്‍ ശുദ്ധം’; മകനെതിരായ അഴിമതി ആരോപണത്തെ തള്ളി അമിത് ഷാ 

‘തന്‍റെ മകന്‍റെ കെെകള്‍ ശുദ്ധം’; മകനെതിരായ അഴിമതി ആരോപണത്തെ തള്ളി അമിത് ഷാ 

മകനെതിരായ സാമ്പത്തിക അഴിമതി ആരോപണത്തെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനി അഴിമതി നടത്തുകയോ സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.

കമ്പനി നഷ്ടത്തിലായി അടച്ചു പൂട്ടേണ്ട സ്ഥിതിയിലെത്തിയപ്പോഴും അഴിമതി നടത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അവാസ്തവമാണെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

അനധികൃതമായി ഒരു ലോണ്‍ പോലും കമ്പനി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും തന്റെ മകന്റെ കൈകള്‍ ശുദ്ധമാണ്. അതിനാലാണ് വാര്‍ത്ത പ്രസിദ്ധികരിച്ച സ്ഥാപനത്തിനെതിരെ മാനനഷ്ടത്തിന് കേസു കൊടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

അമിത് ഷായുടെ മകന്‍ ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റ് വരവ് ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ദ്ധിച്ചുവെന്ന വാര്‍ത്ത രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണക്കുകള്‍ ഉദ്ധരിച്ച് വയര്‍ ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ടിരുന്നു.