ഗോരഖ്പൂരില്‍ മൂന്ന് കൂട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 67; പിഞ്ചുകുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കുന്നില്ല

August 13, 2017, 9:15 am

ഗോരഖ്പൂരില്‍ മൂന്ന് കൂട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 67; പിഞ്ചുകുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് നല്‍കുന്നില്ല
National

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 67 ആയി. കൂടാതെ ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ല. ഇതിനെ തുടര്‍ന്ന് പലരും കുട്ടികളുടെ അടക്കം മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് വീട്ടിലേക്ക് തിരിക്കുന്നത്. 

ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.

അതേസമയം ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.