ക്യൂ നില്‍ക്കാന്‍ വയ്യ, ടോള്‍ ബൂത്ത് ജീവനക്കാരനെ തല്ലി ബിജെപി എംഎല്‍എ; വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് മോഡി പ്രഖ്യാപിക്കുമ്പോള്‍ നടക്കുന്നത്‌

April 20, 2017, 1:42 pm

ക്യൂ നില്‍ക്കാന്‍ വയ്യ, ടോള്‍ ബൂത്ത് ജീവനക്കാരനെ തല്ലി ബിജെപി എംഎല്‍എ; വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് മോഡി പ്രഖ്യാപിക്കുമ്പോള്‍ നടക്കുന്നത്‌
National

ബെയ്‌റേലി: ടോള്‍ ബൂത്തുകാരനെ അടിക്കുന്ന ഉത്തര്‍ പ്രദേശ് എംഎല്‍എയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിഐപി സംസ്‌കാരം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വരിയില്‍ വാഹനം കടന്നു പോകാന്‍ കാത്തു നില്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് യുപി ബിജെപി എംഎല്‍എ രാകേഷ് റാത്തോര്‍ ടോള്‍ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്തത്.

സിസിടിവിയില്‍ പതിഞ്ഞ എംഎല്‍എയുടെ കയ്യേറ്റ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടോള്‍ ബൂത്തിലെ ജീവനക്കാരുമായി എംഎല്‍യുടെ കൂടെയുളളവര്‍ വാക്കേറ്റത്തിലേര്‍പെടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അവിടേക്ക് ഏത്തുന്ന എംഎല്‍എ ജീവനക്കാരനെ വലിച്ച് പുറത്തേക്കിടുകയും ഭീഷണിപെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റായ്ബറേലിക്കടുത്തുള്ള ഹൈവേയിലാണ് സംഭവം. എന്നാലിത് എപ്പോള്‍ നടന്നതാണെന്ന് വ്യക്തമല്ല.

വരിയില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതും പണം നല്‍കാതെ പോകാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതുമാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യാ ജിവനക്കാരനെ ചെരുപ്പൂരി അടിച്ച് ആഴ്ചകള്‍ തികയുന്നതിന് മുമ്പാണ് ടോള്‍ബൂത്ത് ജീവനക്കാരനു നേരെയുളള ബിജെപി എംഎല്‍എയുടെ പരാക്രമം. ഗെയ്ക്ക്‌വാദിന് നേരെ വിമാന കമ്പനികള്‍ കടുത്ത പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞിരുന്നു.