‘കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാന്‍’; പുതിയ ആരോപണവുമായി കപില്‍ മിശ്ര

May 19, 2017, 7:10 pm
‘കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാന്‍’; പുതിയ ആരോപണവുമായി കപില്‍ മിശ്ര
National

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. പ്രധാനനമന്ത്രിയെ എതിര്‍ത്തുകൊണ്ട് കെജ്രിവാള്‍ രംഗത്ത് വരാന്‍ കാരണമിതാണെന്നും മുന്‍ ആംആദ്മി നേതാവ് ആരോപിച്ചു.

ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി തളളിക്കളഞ്ഞു. മിശ്ര നുണ പ്രചാരണം നടത്തുകയാണ്. മിശ്രയുടെ നുണകള്‍ ബിജെപിയെ അയാളെ ഉപയോഗിക്കുകയാണെന്നതിന്റെ ഉദാഹരണമാണെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് കെജ്‌രിവാള്‍ നോട്ട് നിരോധനത്തെ രൂക്ഷമായി എതിര്‍ത്തത്? എന്തിനാണ് ഈ നീക്കത്തിനെതിരായി അയാള്‍ രാജ്യത്തുടനീളം യാത്ര ചെയ്തത്? കാരണം കള്ളപ്പണക്കാരായ കെജ്‌രിവാളിന്റെ ആളുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളാല്‍ റെയ്ഡ് ചെയ്യപ്പെടുകയായിരുന്നു. 
കപില്‍ മിശ്ര  

കഴിഞ്ഞയാഴ്ച്ചയാണ് ഡല്‍ഹി മന്ത്രി സഭയില്‍ നിന്നും കപില്‍ മിശ്രയെ പുറത്താക്കിയത്. തുടര്‍ന്ന് ആം ആദ്മി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മിശ്ര രംഗത്തെത്തുകയായിരുന്നു. കെജ്‌രിവാള്‍ കൈക്കൂലിക്കാരനാണെന്നും ബന്ധുക്കള്‍ക്കായി പണമിടപാടുകള്‍ നടത്താറുണ്ടെന്നും മിശ്ര ആരോപിച്ചു. പാര്‍ട്ടിക്ക് ധനസഹായം നല്‍കിയവരില്‍ ഷെല്‍ കമ്പനികളും മൂല്യ വര്‍ധിത നികുതി അടയ്ക്കാത്തതിനാല്‍ നോട്ടീസ് നല്‍കപ്പെട്ട കമ്പനികളും ഉണ്ടെന്നാണ് മിശ്രയുടെ ഏറ്റവും പുതിയ ആരോപണം.

ആം ആദ്മിയുടെ മുഖത്ത് കരിവാരിത്തേക്കാനുള്ള ബിജെപി തന്ത്രമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ മുഖത്ത് കരിവാരിത്തേക്കാന്‍ ദിവസേനയെന്നോണം തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ കണ്ടെത്താന്‍ ബിജെപി ശ്രമിക്കുകയാണ്. പക്ഷെ ഇതുവരെ അവര്‍ക്കതിന് കഴിഞ്ഞിട്ടില്ല. 
സഞ്ജയ് സിങ്