കെജ്‌രിവാളിന്റെ കുഞ്ഞന്‍ കാര്‍ മോഷണം പോയി; നഷ്ടപ്പെട്ടത് തെരഞ്ഞെടുപ്പുകാല താരത്തെ 

October 12, 2017, 6:59 pm
കെജ്‌രിവാളിന്റെ കുഞ്ഞന്‍ കാര്‍ മോഷണം പോയി; നഷ്ടപ്പെട്ടത് തെരഞ്ഞെടുപ്പുകാല താരത്തെ 
National
National
കെജ്‌രിവാളിന്റെ കുഞ്ഞന്‍ കാര്‍ മോഷണം പോയി; നഷ്ടപ്പെട്ടത് തെരഞ്ഞെടുപ്പുകാല താരത്തെ 

കെജ്‌രിവാളിന്റെ കുഞ്ഞന്‍ കാര്‍ മോഷണം പോയി; നഷ്ടപ്പെട്ടത് തെരഞ്ഞെടുപ്പുകാല താരത്തെ 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടേറിയറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നീല 'വാഗന്‍-ആര്‍' കാര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതാകുകയായിരുന്നു.

കെജ്‌രിവാള്‍ പൊതുപ്രവര്‍ത്തനജീവിതം ആരംഭിച്ച കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന കാറാണ് മോഷ്ടിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് നീല വാഗന്‍ആര്‍ കാര്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആംആദ്മി നേതാവിന്റെ ലളിത ജീവിതശൈലിയുടെ ചിഹ്നമായിരുന്നു നീലക്കുഞ്ഞന്‍ കാര്‍.