നാടോടി ഗായകന്റെ കൊലപാതകം: ജന്മാനാട്ടില്‍ മാത്രമല്ല, സംരക്ഷണം തേടിയെത്തിയ ഷെല്‍ട്ടറിലും മുസ്ലീങ്ങള്‍ക്ക് വിവേചനം; കുട്ടികള്‍ ഉള്‍പ്പെടെ ഭക്ഷണം ലഭിക്കാതെ ദുരിതത്തില്‍ 

October 12, 2017, 11:23 am
നാടോടി ഗായകന്റെ കൊലപാതകം: ജന്മാനാട്ടില്‍ മാത്രമല്ല, സംരക്ഷണം തേടിയെത്തിയ ഷെല്‍ട്ടറിലും മുസ്ലീങ്ങള്‍ക്ക് വിവേചനം; കുട്ടികള്‍ ഉള്‍പ്പെടെ ഭക്ഷണം ലഭിക്കാതെ ദുരിതത്തില്‍ 
National

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകന്‍ അഹമ്മദ് ഖാന്റെ കൊലപാതകത്തിന് പിന്നാലെ നാടുവിടാന്‍ നിര്‍ബന്ധിതരായി ജയ്‌സാല്‍മെറിലെ ഷെല്‍ട്ടറില്‍ അഭയം പ്രാപിച്ച ഇരുപതോളം മുസ്ലീം കുടുംബാംഗങ്ങള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ നേരിടുന്നത് കടുത്ത വിവേചനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ജില്ലാ അഡ്മിസ്‌ട്രേഷന്‍ വിഭാഗം ഭക്ഷണം എത്തിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് സ്വയം പാകം ചെയ്താണ് ഇവര്‍ കഴിക്കുന്നത്. ആവശ്യത്തിന് സൗകര്യം ഒരുക്കാത്തതിന് പുറമെയാണിത്.

ഭക്ഷണം പാകം ചെയ്യുന്ന മുസ്ലീങ്ങള്‍
ഭക്ഷണം പാകം ചെയ്യുന്ന മുസ്ലീങ്ങള്‍

ഇരുപത് കുടുംബങ്ങളില്‍ നിന്നുമായി 150 ഓളം പേരാണ് ഷെല്‍ട്ടറില്‍ അഭയം തേടിയിരിക്കുന്നത്. അഹമ്മദ് ഖാനെ കൊലപ്പെടുത്തിയ ആള്‍ദൈവം രമേഷ് സുത്താര്‍ തങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭയന്നാണ് പ്രദേശത്തെ മുസ്ലീം കുടുംബാംഗങ്ങള്‍ ഷെല്‍ട്ടറില്‍ അഭയം പ്രാപിച്ചത്. ജാതി വിവേചനം സ്വന്തം ജന്മദേശം വിട്ടുപോകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ജയ്പൂരില്‍ നിന്നും 700 കിലോമീറ്റര്‍ അകലെ ദന്തലിലാണ് അഹമ്മദ് ഖാന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്. അക്രമസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തന്നെയാണ് ഇവിടെയുള്ള മുസ്ലീങ്ങള്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കിക്കൊടുത്തത്. എന്നാല്‍ പിന്നീടുള്ള കാര്യങ്ങള്‍ക്കൊന്നും വേണ്ട പരിഗണന നല്‍കിയതുമില്ല.

പാടാന്‍ നിര്‍ദ്ദേശിച്ച രാഗം വേണ്ട വിധത്തില്‍ പാടിയില്ല എന്നു പറഞ്ഞായിരുന്നു രമേഷ് സുത്താറിന്റെ ആളുകള്‍ അഹമ്മദ് ഖാനെ കൊലപ്പെടുത്തിയത്. സെപ്തംബര്‍ 27നായിരുന്നു സംഭവം. പാടിയ സ്ഥലത്തുവെച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. കേസ് കൊടുത്തതിന്റെ പേരില്‍ ഭീഷണി ഉയര്‍ന്നതോടെ അഹമ്മദ് ഖാന്റെ കുടുംബാംഗങ്ങളും ഭയപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ രമേഷ് സുത്താറിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാളുടെ സഹോദരന്മാര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.