ഷോക്കേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ട്രാക്ടറില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതായി ഗ്രാമവാസികള്‍; ആരോപണം നിഷേധിച്ച് ഡോക്ടറും പൊലീസും

July 17, 2017, 12:24 pm
 ഷോക്കേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ട്രാക്ടറില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതായി ഗ്രാമവാസികള്‍; ആരോപണം നിഷേധിച്ച് ഡോക്ടറും പൊലീസും
National

വൈദ്യുതാഘാതമേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പൊതുസ്ഥലത്ത് ട്രാക്ടറില്‍ വെച്ച് പോസ്റ്റമോര്‍ട്ടം നടത്തിയതായി ഗ്രാമവാസികളുടെ പരാതി. ആംബുലന്‍സടക്കമുള്ള ചികിത്സാ സഹായങ്ങള്‍ ലഭിക്കാതെ ആളുകള്‍ വലയുന്ന സംഭവങ്ങള്‍ നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് സംസ്ഥാനത്തെ ആര്യോഗമേഖലയുടെ ശോചനീയ അവസ്ഥ വെളിപ്പെടുത്തിയ ഒരു സംഭവം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മധ്യപ്രദേശിലെ പാന്നാ ജില്ലയിലെ സിമാരിയ ഗ്രാമത്തിലാണ്, പെണ്‍കുട്ടിയുടെ മൃതദേഹം പൊതു സ്ഥലത്ത് ട്രാക്ടര്‍ട്രോളിയില്‍ വെച്ച് ഡോക്ടറും സംഘവും ചേര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൃഷിയിടത്തില്‍ വൈദ്യതാഘാതമേറ്റ് മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ട്രാക്ടര്‍ ട്രോളിയിലേക്ക് പെണ്‍കുട്ടിയുടെ മൃദേഹം മാറ്റി, മഴയായതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. നിരവധി പേര്‍ ഇതിന് സാക്ഷികളാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ഡോക്ടറും പൊലീസും നിഷേധിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മാത്രമാണ് ട്രാക്ടറില്‍ വെച്ച് പരിശോധിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയത് പ്രാഥമിക ആര്യോഗ്യ കേന്ദ്രത്തിലെ ഒട്ടോപ്സി മുറിയില്‍ വെച്ച് തന്നെയാണെന്നും ഡോ വീരേന്ദ്ര സിങ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പതിനഞ്ചുകാരിയായ രക്ഷക ഭക്ഷണം നല്‍കുന്നതിന് വേണ്ടി പിതാവിന്റെ കൃഷിയിടത്തില്‍ പോയി മടങ്ങവേ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനില്‍ പെണ്‍കുട്ടിയുടെ വലത് കാല്‍ തട്ടി ഷോക്കടിക്കുകയായിരുന്നു. വൈദ്യുതി ലൈനിന് അരികിലായി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയപ്പോള്‍
പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയപ്പോള്‍

കുട്ടി മരിച്ചതിന്റെ ആഘാതത്തിലായിരുന്ന അച്ഛന്‍ ഏറെ ദുഖത്തോടെയാണ് മൃതദേഹം ട്രാക്ടറില്‍ നിന്നും പ്രാഥമിക ആര്യോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും ഗ്രാമവാസികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം സ്ഥലത്തെ മുഖ്യ ആരോഗ്യ ഓഫീസര്‍ ഡോ എല്‍കെ തിവാരിയും ആരോപണങ്ങള്‍ നിഷേധിച്ചു. കൂടുതല്‍ വെളിച്ചമുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയെ ട്രാക്ടറില്‍ കിടത്തിയതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഒട്ടോപ്സി മുറിക്കുള്ളില്‍ തന്നെയാണെന്നാണ് പൊലീസും നല്‍കുന്ന വിശദീകരണം.

അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനുകള്‍ നിലത്ത് മുട്ടി കിടക്കുകയായിരുന്നു എന്ന് സിമാരിയ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ജിഎസ് ബാജ്പേയ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി വകുപ്പിന് വീഴ്ചച സംഭവിച്ചതായും ഇക്കാര്യത്തില്‍ പൊലീസ് കേസെടുത്തതായും അദ്ദേഹം പറഞ്ഞു.