‘ആള്‍ദൈവത്തില്‍ നിന്ന് വ്യവസായരാജാവിലേക്ക്’; രാംദേവിന്റെ കഥ പറയുന്ന പുസ്തകത്തിന് കോടതിയുടെ വിലക്ക്  

August 12, 2017, 8:36 pm
‘ആള്‍ദൈവത്തില്‍ നിന്ന് വ്യവസായരാജാവിലേക്ക്’; രാംദേവിന്റെ കഥ പറയുന്ന പുസ്തകത്തിന് കോടതിയുടെ വിലക്ക്  
National

ന്യൂഡല്‍ഹി: പതഞ്ജലി സ്ഥാപകനും യോഗഗുരുവായ ബാബാ രാംദേവിനേക്കുറിച്ചുള്ള പുസ്തകത്തിന് കോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ വളര്‍ച്ചയുടെ കഥ പറയുന്ന 'ഗോഡ്മാന്‍ ടു ടൈക്കൂണ്‍' എന്ന പുസ്‌കത്തിന്റെ വില്‍പന നിര്‍ത്തിവയ്ക്കണമെന്ന് കര്‍കര്‍ഡൂമ ജില്ലാകോടതി ഉത്തരവിട്ടു. പുസ്തകത്തിന്റെ പ്രസാധകരായ ‘ജഗ്ഗര്‍നോട്ട്’ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രിയങ്ക പഥക് നരെയ്ന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. രചയിതാവില്‍ നിന്നോ പ്രസാധകരില്‍ നിന്നോ വിശദീകരണം തേടാതെയാണ് കോടതി ഉത്തരവെന്ന് ജഗ്ഗര്‍നോട്ട് ചൂണ്ടിക്കാട്ടി. പുസ്തകം രാംദേവിനെപ്പറ്റി അപഖ്യാതി പരത്തുകയാണെന്ന ആരോപണത്തെ നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും പ്രസാധകര്‍ അറിയിച്ചു.

അപഖ്യാതി പ്രചരിപ്പിക്കുകയാണെന്ന ആരോപണം കോടതിയില്‍ വരേണ്ടതാണ്. ഞങ്ങളുടെ പുസ്തകത്തെ പ്രതിരോധിക്കാനുള്ള ആ അവസരത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.  
ജഗ്ഗര്‍നോട്ട്  
പുസ്തകത്തിന്റെ കവര്‍  
പുസ്തകത്തിന്റെ കവര്‍  

പുസ്തകം ഗൗരവപൂര്‍ണമായ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നുണ്ടായതാണ്. അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ രേഖകള്‍ എന്നിവയുള്‍പ്പെടയുള്ള സ്രോതസ്സുകളില്‍ നിന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഈ സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കാനായിത്തന്നെ 25 പേജുകള്‍ മാറ്റിവെച്ചിട്ടുണ്ട്. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രസാധകര്‍ വ്യക്തമാക്കി.