ബാബറി മസ്ജിദ് ധ്വംസനം ഗാന്ധിവധത്തെക്കാള്‍ ഗൗരവമേറിയതെന്ന് അസദുദ്ദീന്‍ ഒവൈസി; ‘രാജ്യത്തിന് നാണക്കേടുണ്ടാക്കിയവര്‍ തന്നെ രാജ്യം ഭരിക്കുന്നു’  

April 19, 2017, 11:42 pm
ബാബറി മസ്ജിദ് ധ്വംസനം ഗാന്ധിവധത്തെക്കാള്‍ ഗൗരവമേറിയതെന്ന് അസദുദ്ദീന്‍ ഒവൈസി; ‘രാജ്യത്തിന് നാണക്കേടുണ്ടാക്കിയവര്‍ തന്നെ രാജ്യം ഭരിക്കുന്നു’  
National

ഹൈദരാബാദ്: ബാബ്‌റി മസ്ജിദ് ധ്വംസനം ഗാന്ധിവധത്തേക്കാള്‍ ഗൗരവമേറിയതാണെന്ന് എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമിന്‍)നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് കേസില്‍ വിചാരണ വൈകുന്നു എന്നാരോപിച്ചായിരുന്നു ഒവൈസിയുടെ പരാമര്‍ശം. 1992ല്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിന്‌ ഉത്തരവാദികളായവരാണ് രാജ്യം ഭരിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

നീതിന്യായ വ്യവസ്ഥ പതുക്കെയാണ് നീങ്ങുന്നത്. 24-25 വര്‍ഷങ്ങള്‍ കടന്നുപോയി. പക്ഷെ അവസാനം സുപ്രീം കോടതി ഗൂഡാലോചനകുറ്റം പുനസ്ഥാപിച്ചു. രാജസ്ഥാന്‍ ഗവര്‍ണറും കേസിലെ പ്രതിയുമായ കല്യാണ്‍ സിങ്ങ് രാജിവെയ്ക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഗാന്ധിവധത്തിലെ വിചാരണ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുകയും ഘാതകരെ തൂക്കിലേറ്റുകയും ചെയ്തു. ഗാന്ധിവധത്തേക്കാള്‍ ഗൗരവമേറിയ ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ പ്രതികളായവര്‍ കേന്ദ്രമന്ത്രിമാരാവുകയും പദ്മവിഭൂഷണ്‍ നേടുകയും ചെയ്തു. നീതിന്യായ വ്യവസ്ഥ പതുക്കെയാണ് നീങ്ങുന്നത്.
അസദുദ്ദീന്‍ ഒവൈസി

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 89 വയസുള്ള അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബിജെപി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അദ്വാനിക്കും മറ്റ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.