തീവ്ര ഹിന്ദുത്വ ശക്തികളുടെ ആക്രമണം ചെറുക്കാന്‍ പ്രത്യേക പൊലീസ് സേന രൂപീകരിക്കാന്‍ ഒരുങ്ങി മമത സര്‍ക്കാര്‍ 

April 21, 2017, 7:56 pm
തീവ്ര ഹിന്ദുത്വ ശക്തികളുടെ ആക്രമണം ചെറുക്കാന്‍ പ്രത്യേക പൊലീസ് സേന രൂപീകരിക്കാന്‍ ഒരുങ്ങി മമത സര്‍ക്കാര്‍ 
National

ബംഗാളില്‍ വര്‍ഗീയ ശക്തികളുടെ സ്വാധീനം കൂടി വരികയും ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടി വരികയും ചെയ്തതോടെ ഇവ ചെറുക്കാന്‍ പ്രത്യേകം പൊലീസ് സേന രൂപീകരിക്കാന്‍ ഒരുങ്ങി മമത സര്‍ക്കാര്‍ തീരുമാനിച്ചു. കലാപങ്ങളും ലഹളകളും സൃഷ്ടിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമം ഇല്ലാതാക്കുക എന്നതാണ് പുതിയ സേനയുടെ ഉത്തരവാദിത്വം. പുതിയ സേന രൂപീകരിക്കുന്നത് വരെ രണ്ട് റിസര്‍വ് ബറ്റാലിയനെ കലാപങ്ങളും ലഹളകളും നിയന്ത്രിക്കുന്നതിന് വേണ്ടി വിന്യസിക്കും.

ഒരു തരത്തിലുമുള്ള കലാപങ്ങളും സംസ്ഥാനത്ത് നടക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കലാപം നടക്കാതിരിക്കാനുള്ള വഴികള്‍ സ്വീകരിക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാളില്‍ നിരവധി സംഘര്‍ഷങ്ങളാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഹളകളുടെ വാര്‍ത്തകള്‍ മറ്റൊരു സ്ഥലത്ത് ലഹളകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്ന് കരുതി മാധ്യമങ്ങള്‍ നല്‍കാതിരിക്കുകയാണ്. ലഹളകള്‍ തുടര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.