വേണ്ടത്ര തെളിവുകളില്ല; മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ ബെംഗളൂരു കോടതി വെറുതെവിട്ടു

April 19, 2017, 5:24 pm
വേണ്ടത്ര തെളിവുകളില്ല; മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ ബെംഗളൂരു കോടതി വെറുതെവിട്ടു
National
National
വേണ്ടത്ര തെളിവുകളില്ല; മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ ബെംഗളൂരു കോടതി വെറുതെവിട്ടു

വേണ്ടത്ര തെളിവുകളില്ല; മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞനെ ബെംഗളൂരു കോടതി വെറുതെവിട്ടു

ബെംഗളൂരു: മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ പാസ്‌കല്‍ മസൂറിയറിനെ ബെംഗളൂരു കോടതി വെറുതെവിട്ടു. കുറ്റവാളിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 44കാരനെ വെറുതെവിട്ടതെന്ന് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012ല്‍ മുന്‍ ഭാര്യ സുജ ജോണ്‍സ് നല്‍കിയ പരാതിയില്‍ പൊലീസ് നേരത്തെ പാസ്‌ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന മസൂറിയര്‍ 2012 ജുണ്‍ പതിനഞ്ചിനാണ് കേസില്‍ അറസ്റ്റിലായത്. ഹൈ ഗ്രൗണ്ട് പൊലീസ് ഐപിഎസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിന് കേസുമെടുത്തു. മകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിക്കാന്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും സുജ ജോണ്‍സ് പൊലീസിന് നല്‍കിയിരുന്നു. കേസ് നല്‍കി നാലാം ദിവസമായിരുന്നു അറസ്റ്റ്. ആ സമയത്ത് ബെംഗളൂരു ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു പാസ്‌ക്കല്‍.

2001ലാണ് സുജയും പാസ്‌ക്കലും വിവാഹിതരായത്. മൂന്ന് മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നാണ് സുജയുടെ ആരോപണം. കേസില്‍ നാല് മാസം ജയിലില്‍ ആയിരുന്ന പാസ്‌കല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. സ്വന്തം മക്കളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി ജയില്‍ മോചിതനായ ശേഷം പാസ്‌ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പെണ്‍കുട്ടി ഒഴികെയുള്ള മറ്റു രണ്ട് മക്കളെ സന്ദര്‍ശിക്കാന്‍ കോടതി പാസ്‌ക്കലിന് അനുമതി നല്‍കി.

കേസിലെ വിചാരണ അതിവേഗത്തില്‍ ആക്കണമെന്ന് പാസ്‌ക്കല്‍ 2014 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അപേക്ഷിച്ചിരുന്നു. ഫ്രാന്‍സില്‍ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടിയായിരുന്നു ഈ അപേക്ഷ. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയുണ്ടായി.

ഇതൊരു നീണ്ട നിയമ യുദ്ധമായിരുന്നുവെന്ന് കോടതി വിധി വന്ന ശേഷം പാസ്‌ക്കല്‍ പ്രതികരിച്ചു. നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വന്തം ഭാര്യയാല്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാകുമ്പോള്‍ വലിയ മാനസിക ആഘാതമുണ്ടാകും. പോരാടാനുള്ള കരുത്ത് ദൈവം തനിക്ക് തന്നെന്നും പാസ്‌ക്കല്‍ പറഞ്ഞു.

കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുജ പ്രതികരിച്ചു. മക്കളെ അവരുടെ അച്ഛനില്‍ നിന്നും സംരക്ഷിക്കുമെന്നും സുജ പറഞ്ഞു.