ഭഗത് സിങ്ങിന്റെ നിരപരാധിത്വം തെളിയിക്കാനൊരുങ്ങി പാക് അഭിഭാഷകന്‍; ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസ് ലാഹോര്‍ കോടതിയില്‍ 

September 13, 2017, 10:12 am
 ഭഗത് സിങ്ങിന്റെ നിരപരാധിത്വം തെളിയിക്കാനൊരുങ്ങി പാക് അഭിഭാഷകന്‍; ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസ് ലാഹോര്‍ കോടതിയില്‍ 
National

ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ കൊന്നുവെന്ന് ആരോപിച്ച് കഴുമരത്തിലേറ്റിയ വിപ്ലവ പോരാളി ഭഗത് സിങ്ങിന്റെ കേസ് വീണ്ടും കോടതിയില്‍. 86 വര്‍ഷത്തിന് ശേഷം പാകിസ്താനില്‍ നിന്നുള്ള അഭിഭാഷകനാണ് സംഭവത്തില്‍ ഭഗത് സിങ്ങിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ലാഹോര്‍ കോടതിയില്‍ പോരാട്ടം നടത്തുന്നത്.

തിങ്കളാഴ്ച്ച കേസില്‍ വാദം ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഇംത്യാസ് റഷീദ് ഖുറേഷി ലാഹോര്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചു. സംഭവത്തില്‍ ഭഗത് സിങ്ങിന്റെ നിരപരാധിത്വം തെളിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇംത്യാസ് റാഷിദ് ഖുറേഷി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഖുറേഷിയുടെ പരാതിയില്‍ വാദം കേള്‍ക്കാനുള്ള ബെഞ്ച് വിപൂലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പാക് ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും തന്റെ പരാതിയില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെന്ന് കാട്ടിയാണ് ഖുറേഷി ഉടന്‍ വാദം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലാഹോര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.

ഭഗത് സിങ് ഒരു സ്വാതന്ത്ര്യ സമര സേനാനിയാണെന്നും അവിഭിജിത ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ആളാണെന്നും പരാതിയില്‍ ഖുറേഷി വ്യക്തമാക്കുന്നു. 1931 മാര്‍ച്ച് 23നാണ് 23ാം വയസ്സില്‍ ഭഗത് സിങ്ങിനെ ലാഹോറില്‍ വച്ച് തൂക്കിലേറ്റിയത്. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി, ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ചു എന്നിവയായായിരുന്നു പ്രധാനമായും ചുമത്തപ്പെട്ട കുറ്റം.

ഭഗത് സിങ്ങിന് നല്‍കിയ ശിക്ഷയില്‍ പുനഃപരിശോധന ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാഷ്ട്രം അവാര്‍ഡ് നല്‍കി ആദരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഭഗത് സിങ്ങിന്റെ പേരില്‍ മറ്റൊരു കേസ് കൂടി കെട്ടിച്ചമച്ചതിന് ശേഷമാണ് സ്വാതന്ത്ര സമര പോരാളിയാ അദ്ദേഹത്തെ തൂക്കിലേറ്റിയതെന്ന് ഖുറേഷി പറഞ്ഞു. അന്നത്തെ എഫ്‌ഐആറിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അനാര്‍ക്കലി പൊലീസ് സ്റ്റേഷനില്‍ ജോണ്‍ പി സോണ്ടഴ്‌സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഉറുദിവിലെഴുതിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ഗണ്‍മാന്‍മാര്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.