കാളകളെ ആര്‍ക്കും വേണ്ട, പശുക്കളെ മതി; കാളക്കുട്ടന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍  

May 18, 2017, 4:58 pm
കാളകളെ ആര്‍ക്കും വേണ്ട, പശുക്കളെ മതി; കാളക്കുട്ടന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍  
National

പാറ്റ്‌ന: പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍. പാലുല്‍പാദനം വര്‍ധിപ്പിക്കാനും കാളകളെ ഉടമസ്ഥര്‍ ഉപേക്ഷിക്കുന്നതും മൂലമാണ് കാളക്കുട്ടന്‍മാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പ് കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് പശുക്കളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നത്.

രണ്ട് വര്‍ഷം കൊണ്ട് 40,000 പശുക്കളില്‍ കൃത്രിമബീജസങ്കലനം നടത്താനാണ് പദ്ധതി. 2.20 കോടി രൂപയാണിതിന് ചെലവ് വരിക. ആദ്യ ഘട്ടത്തില്‍ ആറ് ജില്ലകളിലായിട്ടാകും പദ്ധതി നടപ്പിലാക്കുക. കൃത്രിമ ബീജസങ്കലനത്തിന് ചെലവാകുന്നതിന്റെ 45 ശതമാനം തുക കര്‍ഷകന് സബ്‌സിഡിയായി നല്‍കും. ആദ്യപ്രസവത്തിന് പ്രായമായ പശുക്കളിലായിരിക്കും കൃത്രിമബീജസങ്കലം നടത്തുക. ഇങ്ങനെയുണ്ടാകുന്ന കന്നുകുട്ടികളില്‍ 90 ശതമാനവും പശുക്കിടാങ്ങളാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഗോരക്ഷാ ആക്രമണങ്ങളും പരിഗണിച്ചതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ആവദേശ് കുമാര്‍ സിങ് പറഞ്ഞു.

കൃത്രിമ ബീജസങ്കലനപദ്ധതി പരിഗണിച്ചപ്പോള്‍ ഗോരക്ഷാ ആക്രമണങ്ങളെക്കുറിച്ചും ആലോചിച്ചിരുന്നു. എന്നാല്‍ പാലുല്‍പാദനം വര്‍ധിപ്പിക്കാനും തെരുവ് കാളകളെക്കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കളെയും കാളകളെയും സംരക്ഷിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി മറ്റൊരു പദ്ധതിയും ആലോചനയിലുണ്ട്. 
ആവദേശ് കുമാര്‍ സിങ്  

നിലവില്‍ ഒരു പശുവിന് ഒരു കാള എന്ന നിലയിലാണ് ബിഹാറിലെ കന്നുകാലികളിലെ അനുപാതമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്കുകള്‍. ഉടമസ്ഥരില്‍ മിക്കവരും ഉപേക്ഷിക്കുന്നതോടെ അലഞ്ഞുതിരിയുന്ന കാളകള്‍ പശുക്കളില്‍ അണുബാധ പകരാന്‍ ഇടയാക്കുന്നതായും മൃഗസംരക്ഷണവകുപ്പ് ആരോപിക്കുന്നു.