രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞാല്‍ മുസ്ലിംങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ 

July 15, 2017, 6:14 pm
രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞാല്‍ മുസ്ലിംങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ 
National
National
രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞാല്‍ മുസ്ലിംങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ 

രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞാല്‍ മുസ്ലിംങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ 

ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ തടസ്സപ്പെടുത്തുകയാണെങ്കില്‍ മുസ്ലിംങ്ങളെ ഹജ്ജിനു പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ. ചര്‍ഖരി എംഎല്‍എ ബ്രിജ്ഭൂഷന്‍ രാജ്പുത് ആണ് വര്‍ഗീയ പ്രസ്താവന നടത്തിയത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് എംഎല്‍എയുടെ പരാമര്‍ശം.

നൂറ് കോടി ഹിന്ദുക്കളുടെ വികാരത്തെ മു്സ്ലിം സമൂഹം മാനിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ വികാരത്തെയും മാനിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നും ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്നും ബ്രിജ്ഭൂഷന്‍ ആവശ്യപ്പെട്ടു.

ആദ്യമായാണ് ബ്രിജ്ഭൂഷന്‍ രാജ്പുത് നിയമസഭയിലേക്കെത്തുന്നത്. മുതിര്‍ന്ന നേതാവും വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തി ശ്രദ്ധേയയായ ഉമാഭാരതിക്ക് പകരമാണ് ബ്രിജ്ഭൂഷന്‍ രാജ്പുത് മത്സരിച്ചത്