നിതീഷിന് ശേഷം ബിജെപിയുമായി കൂട്ടുകൂടാനൊരുങ്ങി മറ്റൊരു സോഷ്യലിസ്റ്റ്; കൂട്ടുചേരല്‍ സിദ്ധാരാമയ്യയെ തോല്‍പ്പിക്കാന്‍

October 12, 2017, 7:49 pm
നിതീഷിന് ശേഷം ബിജെപിയുമായി കൂട്ടുകൂടാനൊരുങ്ങി മറ്റൊരു സോഷ്യലിസ്റ്റ്; കൂട്ടുചേരല്‍ സിദ്ധാരാമയ്യയെ തോല്‍പ്പിക്കാന്‍
National

കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയെ പരാജയപ്പെടുത്താന്‍ ഒന്നിക്കാന്‍ ഒരുങ്ങി ജനതാദള്‍ എസും ബിജെപിയും. ബിജെപിയുടെ കോട്ട തകര്‍ത്ത സിദ്ധാരാമയ്യയെ തോല്‍പ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെങ്കില്‍ മുന്‍ സോഷ്യലിസ്റ്റായ സിദ്ധാരാമയ്യയുടെ പരാജയമാണ് ജനതാദള്‍ എസിന്റെ ലക്ഷ്യം.

മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വി. ശ്രീനിവാസും മുന്‍ മന്ത്രിമാരും ജനതാദള്‍ എസ് നേതാക്കളുമായ എഎച്ച് വിശ്വനാഥും ജിടി ദേവഗൗഡയും മൈസൂരില്‍ വെച്ച് നടത്തി കൂടിക്കാഴ്ചയുടെ ലക്ഷ്യം സിദ്ധാരാമയ്യയുടെ പരാജയമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിടി ദേവഗൗഡ സിദ്ധാരാമയ്യക്കെതിരെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിടി ദേവഗൗഡ ദ ഹിന്ദുവിനോട് പ്രതികരിച്ചു.

ഈ മൂന്ന് നേതാക്കളും ഒരു കാലത്ത് സിദ്ധാരാമയ്യയുടെ അടുപ്പക്കാരായിരുന്നു. പിന്നീട് അകലുകയായിരുന്നു. 2006ല്‍ സിദ്ധാരാമയ്യ 257 വോട്ടിനാണ് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജയിച്ചു കയറിയത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജനതാദള്‍ എസിനെ സഹായിക്കുകയായിരുന്നു.