ഉപതെരഞ്ഞെടുപ്പ് തോല്‍വി;യെദ്യൂരപ്പക്കെതിരെ ബിജെപിയില്‍ പടയൊരുക്കം 

April 22, 2017, 12:34 am
 ഉപതെരഞ്ഞെടുപ്പ് തോല്‍വി;യെദ്യൂരപ്പക്കെതിരെ ബിജെപിയില്‍ പടയൊരുക്കം 
National
National
 ഉപതെരഞ്ഞെടുപ്പ് തോല്‍വി;യെദ്യൂരപ്പക്കെതിരെ ബിജെപിയില്‍ പടയൊരുക്കം 

ഉപതെരഞ്ഞെടുപ്പ് തോല്‍വി;യെദ്യൂരപ്പക്കെതിരെ ബിജെപിയില്‍ പടയൊരുക്കം 

ബംഗളൂരു: കര്‍ണാടകയിലെ നഞ്ജഗുഡിലും ഗുണ്ടല്‍പേട്ടിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരെ സംഘടനയില്‍ എചിരഭിപ്രായങ്ങള്‍ ഉയര്‍ന്നു.

തങ്ങളാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ രക്ഷകര്‍ എന്ന് വിശേഷിപ്പിക്കുന്ന യെദ്യൂരപ്പ എതിര്‍പക്ഷം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിനു വേണ്ടി ഏപ്രില്‍ 27ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ യോഗം പാര്‍ട്ടി വിരുദ്ധരുടെ യോഗമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് ഈശ്വരപ്പ പറഞ്ഞു.

പുതിയ ജില്ലാ പ്രസിഡണ്ടുമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട അമിത്ഷായുടെ നിര്‍ദേശം യദ്യൂരപ്പ തള്ളിയെന്നും കമ്മറ്റികള്‍ മാസത്തിലൊരിക്കല്‍ പോലും കൂടുന്നില്ലെന്നും ഈശ്വരപ്പ പറഞ്ഞു.