ദേശീയപതാകയെ അപമാനിച്ച സംഭവം : പട്ടേല്‍ സംവരണ സമരനായകന്‍ ഹര്‍ദ്ദിക് പട്ടേലിനെതിരെയുള്ള കേസ് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു

October 12, 2017, 5:46 pm

ദേശീയപതാകയെ അപമാനിച്ച സംഭവം : പട്ടേല്‍ സംവരണ സമരനായകന്‍  ഹര്‍ദ്ദിക് പട്ടേലിനെതിരെയുള്ള കേസ്  ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു
National

ഗുജറാത്ത്: ഹര്‍ദ്ദിക് പട്ടേലിനെതിരെയുള്ള ദേശീയ പതാകയെ അപമാനിച്ചുവെന്ന കേസ് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്‌കോട്ട് കളക്ടര്‍ വിക്രാന്ത് പാണ്ടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ് ഉത്തരവ് കൈമാറിയത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍നടപടികള്‍ കോടതി പൂര്‍ത്തിയാക്കുമെന്ന് വിക്രാന്ത് പാണ്ടെ പറഞ്ഞു.

കേസിന് ആസ്പദമായ സംഭവം നടക്കുന്നത് രണ്ട് വര്‍ഷം മുന്‍പാണ്. 2015 ല്‍ ഘാന്ദേരി സ്‌റ്റേഡിയത്തില്‍ ഇന്ത്യ- സൗത്ത് ആഫ്രിക്ക ഏകദിനകളി നടക്കാനിരിക്കെയാണ് സംഭവം. സ്റ്റേഡിയത്തിന് സമീപം ഹര്‍ദ്ദികിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഹര്‍ദ്ദിക് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ദേശീയപതാകയില്‍ ചവിട്ടി അപമാനിച്ചുവെന്നായിരുന്നു കേസ്.

ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും 10% സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ സമരത്തിന് നേതൃത്വം കൊടുത്ത നേതാവാണ് ഹര്‍ദിക് പട്ടേല്‍. പിന്നീട് പട്ടീദാര്‍ ആനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്) യുടെ നേതാവായി. നിരന്തരം ബിജെപിയെ ആക്രമിക്കുന്ന പട്ടേലിനോട് തെരഞ്ഞെടുപ്പിനെ നേരിടൂ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വെല്ലുവിളിച്ചിരുന്നു.