സെെന്യത്തിന്‍റെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കേന്ദ്രം അടച്ചൂപൂട്ടുന്നു; പൂട്ടുന്നത് 128 വര്‍ഷമായുള്ള 39 പശു കേന്ദ്രങ്ങള്‍

August 11, 2017, 9:57 am
സെെന്യത്തിന്‍റെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കേന്ദ്രം അടച്ചൂപൂട്ടുന്നു; പൂട്ടുന്നത് 128 വര്‍ഷമായുള്ള 39 പശു കേന്ദ്രങ്ങള്‍
National

സൈന്യത്തിന്റെ കൈവശമുള്ള 39 പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സുരക്ഷ സംബന്ധിച്ച മന്ത്രി സഭയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന സങ്കരയിനം പശുവായി ഫ്രീസ്‌വാള്‍ ഉള്ളത് ഈ ഫാമുകളിലാണ്. പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന മോഡി സര്‍ക്കാരാണ് 128 വര്‍ഷമായുള്ള പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഗവേഷണം നടത്തുന്നത് ഈ 39 പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ ഫ്രീസ്‌വാള്‍ ഇനത്തെ കേന്ദ്രീകരിച്ചാണ്. ഇരുപതിനായിരത്തിലധികം പശുക്കള്‍ ഇവിടെയുണ്ട്. 2500 ജീവനക്കാരും ഫാമില്‍ ജോലി ചെയ്യുന്നു.

ഹരിയാന, ബംഗാള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടാള ക്യാമ്പുകളിലാണ് ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഫാമുകള്‍ പൂട്ടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.