കല്‍ക്കരി അഴിമതിയില്‍ മുന്‍ സെക്രട്ടറിയും രണ്ട് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് സിബിഐ കോടതി; ഖജനാവിനുണ്ടാക്കിയത് കോടികളുടെ നഷ്ടം 

May 19, 2017, 1:15 pm
കല്‍ക്കരി അഴിമതിയില്‍ മുന്‍ സെക്രട്ടറിയും രണ്ട് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് സിബിഐ കോടതി; ഖജനാവിനുണ്ടാക്കിയത് കോടികളുടെ നഷ്ടം 
National

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി. ഗുപ്തക്കൊപ്പം കല്‍ക്കരി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ എസ് ക്രോഫ, കല്‍ക്കരി വിന്യാസത്തിന്റെ ചുമതലക്കാരനായ ഡയറക്ടര്‍ കെസി സമരിയ എന്നീ ഉന്നത ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്വകാര്യ കമ്പനിക്ക് മധ്യപ്രദേശിലെ കല്‍ക്കരി ഖനി അനുവദിച്ചതിലാണ് അഴിമതി നടത്തിയത്. സുതാര്യമായ ലേല വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ കമ്പനിക്കായി അഴിമതി നടത്തിയത്.

ക്രിമിനല്‍ ഗൂഢോലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008 വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. ബ്‌ളോക്കുകള്‍ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം.

സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉദ്യോഗസ്ഥരുടെ നടപടികള്‍ വരുത്തിവെച്ചതെന്നും കോടതി കണ്ടെത്തി. ഖനി അനുവദിച്ചതിലൂടെ എട്ട് കേസുകളാണ് ഗുപ്തയുടെ പേരിലുള്ളത്.

എല്ലാ കേസുകളിലും ഒരുമിച്ച് പരിഗണിക്കണമെന്ന ഗുപ്തയുടെ ആവശ്യം കോടതി നിരസിച്ചിരുന്നു. തടവില്‍ കഴിഞ്ഞുകൊണ്ട് തന്നെ വിചാരണ നേരിട്ടുകൊള്ളാം എന്ന ഗുപ്തയുടെ പ്രതികരണം കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്തയായിരുന്നു. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തുന്നത് ഇതാദ്യമാണ്.

വിചാരണക്കിടയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും ആരോപണത്തില്‍ പങ്കാളിയാക്കാന്‍ ഗുപ്ത ശ്രമിച്ചിരുന്നു. ഖനി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങിന്റെ അനുമതിയോടെയാണ് കരാര്‍ നടത്തിയതെന്നായിരുന്നു വാദം. എന്നാല്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിനേ കൃത്യമായ വിവരം നല്‍കാതെ തെറ്റിദ്ധരിപ്പിച്ചെന്ന് സിബിഐ കണ്ടെത്തിയിരുന്നു.