വിജയ് മല്യയുടെ അറസ്റ്റില്‍ മോഡി സര്‍ക്കാര്‍ നാടകം കളിക്കുന്നു; കോണ്‍ഗ്രസ് 

April 19, 2017, 10:25 pm
 വിജയ് മല്യയുടെ അറസ്റ്റില്‍ മോഡി സര്‍ക്കാര്‍ നാടകം കളിക്കുന്നു; കോണ്‍ഗ്രസ് 
National
National
 വിജയ് മല്യയുടെ അറസ്റ്റില്‍ മോഡി സര്‍ക്കാര്‍ നാടകം കളിക്കുന്നു; കോണ്‍ഗ്രസ് 

വിജയ് മല്യയുടെ അറസ്റ്റില്‍ മോഡി സര്‍ക്കാര്‍ നാടകം കളിക്കുന്നു; കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യയുടെ അറസ്റ്റില്‍ മോഡി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡി നാടകം കളിക്കുന്നതിന് പകരം മല്യയെ നാടുകടത്താന്‍ ബ്രിട്ടനോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നാട് വിടാന്‍ അനുവദിച്ചതിനു ശേഷം ബ്രിട്ടനോട് മല്യയെ വിട്ടു തരാനല്ല ആവശ്യപ്പെടേണ്ടിയിരുന്നത് നാട് കടത്താനായിരുന്നു. അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ മല്യയെ ഇന്ത്യക്ക് കിട്ടുമായിരുന്നു. സിബിഐ മല്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. മോഡി സര്‍ക്കാര്‍ അത് ചെയ്യാതെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മല്യയെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തപ്പോള്‍ മണിക്കൂറുകളില്‍ തന്നെ ജാമ്യം ലഭിച്ചു. അപ്പോള്‍ തന്നെ ജാമ്യം ലഭിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കേണ്തായിരുന്നു. അത് ചെയ്്തില്ല. ഇത്തരത്തിലാണോ മല്യയെ ഇന്ത്യയിലെത്തിക്കുന്നതെന്നും സുര്‍ജേവാല ചോദിച്ചു.