‘അദ്വാനിക്കെതിരെ ഗൂഢാലോചന’യെന്ന ലാലു പ്രസാദ് യാദവിന്റെ ‘സിദ്ധാന്തം’ ശരിവെച്ച് വിനയ് കട്യാറും; എന്തെങ്കിലും വാസ്തവം ഉണ്ടാവാമെന്ന് ബിജെപി നേതാവ്

April 20, 2017, 5:54 pm
‘അദ്വാനിക്കെതിരെ ഗൂഢാലോചന’യെന്ന ലാലു പ്രസാദ് യാദവിന്റെ ‘സിദ്ധാന്തം’ ശരിവെച്ച് വിനയ് കട്യാറും; എന്തെങ്കിലും വാസ്തവം ഉണ്ടാവാമെന്ന് ബിജെപി നേതാവ്
National
National
‘അദ്വാനിക്കെതിരെ ഗൂഢാലോചന’യെന്ന ലാലു പ്രസാദ് യാദവിന്റെ ‘സിദ്ധാന്തം’ ശരിവെച്ച് വിനയ് കട്യാറും; എന്തെങ്കിലും വാസ്തവം ഉണ്ടാവാമെന്ന് ബിജെപി നേതാവ്

‘അദ്വാനിക്കെതിരെ ഗൂഢാലോചന’യെന്ന ലാലു പ്രസാദ് യാദവിന്റെ ‘സിദ്ധാന്തം’ ശരിവെച്ച് വിനയ് കട്യാറും; എന്തെങ്കിലും വാസ്തവം ഉണ്ടാവാമെന്ന് ബിജെപി നേതാവ്

ന്യൂ ഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ച സംഭവത്തില്‍ മോഡിയുടെ ഗൂഢാലോചനയുണ്ടെന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വാദം ശരിവെച്ച് ബിജെപി നേതാവ് വിനയ് കട്യാരും. സുപ്രീംകോടതി വിധി, അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. മുന്‍ ബിജെപി എംപിയായ വിനയ് കട്യാറിന്റെ ഈ പ്രസ്താവനയോടുള്ള പ്രതികരണം ലാലുവിന്റെ 'ഗൂഢാലോചന സിദ്ധാന്തം' ശരിവെക്കുന്ന തരത്തിലായിരുന്നു.

ലാലുവിന്റെ ആശയം അദ്ദേഹത്തിന്റേത് സ്വന്തമാണ്. ആര്‍ക്കറിയാം, ചിലപ്പോള്‍ അതില്‍ വല്ല വാസ്തവവും ഉണ്ടായിരിക്കാം. ലാലുവിന്റെ പ്രസ്താവനയില്‍ സത്യമുണ്ടായിരിക്കാം, പക്ഷേ എനിക്ക് അതറിയില്ല.
വിനയ് കട്യാര്‍, ബിജെപി നേതാവ്

പാര്‍ട്ടി താങ്കളോടൊപ്പമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ലാലുവിന്റെ വാദത്തിനെ പരോക്ഷമായി പിന്തുണച്ച് മുതിര്‍ന്ന നേതാവ് വന്നത്. വിനയ് കട്യാറും ബാബ്‌റി മസ്ജിദ് തകര്‍ക്കലില്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടേണ്ട 13 പേരില്‍ ഒരാളാണ്.

ലാലുപ്രസാദ് യാദവ് സുപ്രീം കോടതി വിധി വന്നതിന് ശേഷം മോഡി ഗൂഢാലോചനയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.

ഗുജറാത്ത് കലാപ സമയത്ത് ഉടനീളം മോഡിയെ പിന്തുണച്ച ആളാണ് അദ്വാനി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് മോഡിയോട് രാജ ധര്‍മ്മം പിന്തുടരാന്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷെ മോഡിയെ അദ്വാനി രക്ഷിച്ചു. എന്നിട്ടും അദ്വാനിക്കെതിരെ മോഡി ഗൂഢാലോചന തുടരുകയാണ്. ജൂലൈയില്‍ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബിജെപി ഇതുവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്വാനിയുടെ പേരാണ് ഏറ്റവുമധികം ഉയര്‍ന്നു കേട്ടിരുന്നത്.

അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബിജെപി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. വിവിഐപികള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്നൗ കോടതിയില്‍ നടന്നുവരികയാണ്. ഈ കോടതിയിലേക്ക് റായ്ബറേലിയിലെ കേസ് കൂടി മാറ്റാനാണ് സുപ്രീം കോടതി ഉത്തരവ്. ഇടവേളകളില്ലാതെ കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലം മാറ്റം നല്‍കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം.