ഒളിച്ചോടിയതിന് കമിതാക്കളെ നഗ്നരാക്കി നാട് ചുറ്റിച്ചു; ക്രൂരമര്‍ദ്ദനവും; പ്രാകൃത ശിക്ഷ ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറിഞ്ഞത് വീഡിയോ വൈറലായപ്പോള്‍

April 20, 2017, 3:14 pm

ഒളിച്ചോടിയതിന് കമിതാക്കളെ നഗ്നരാക്കി നാട് ചുറ്റിച്ചു; ക്രൂരമര്‍ദ്ദനവും;  പ്രാകൃത ശിക്ഷ ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറിഞ്ഞത് വീഡിയോ വൈറലായപ്പോള്‍
National

ജയ്പൂര്‍: ഒളിച്ചോടിയതിന് കമിതാക്കളെ ക്രൂരമായി തല്ലി ചതച്ചതിന് ശേഷം നഗ്നരാക്കി നാട് ചുറ്റിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഗ്രാമത്തിലാണ് പ്രാകൃതശിക്ഷ. പെണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമവും നടന്നു. പൊലീസില്‍ പരാതി നല്‍കരുതെന്ന് ഗ്രാമത്തിലെ നാട്ടുകൂട്ടം കമിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ക്രൂരതയുടെ ദൃശ്യം ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെ 18 പേര്‍ അറസ്റ്റിലായി.

കൊലപാതക ശ്രമം, ബലാത്സംഗം, നിയമവിരുദ്ധമായ തടങ്കലില്‍ വെക്കുക എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ക്രൂരതയ്ക്ക് ഇരയായ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ആശ്വസിപ്പിച്ചു. തുടര്‍ന്ന് ആണ്‍കുട്ടി തനിയ്ക്ക് നേരിട്ട പരമയാതന വിവരിച്ചു. പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. അവളെ ലിമ്താന്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തി. അവിടെ തടങ്കലില്‍ ആയിരുന്നു അവള്‍.
ആനന്ദ് ശര്‍മ്മ, പൊലീസ് ഉദ്യോഗസ്ഥന്‍ 

ബന്ധുക്കളായ കമിതാക്കള്‍ മാര്‍ച്ച് 22ന് അയല്‍ സംസ്ഥാനമായ ഗുജറാത്തിലേക്കാണ് ഒളിച്ചോടിയത്. ഗുജറാത്തില്‍ പിന്തുടര്‍ന്ന് പിടികൂടിയ നാട്ടുകാര്‍ ഇവരെ പിന്നീട് ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നരാക്കി നാടുമുഴുവന്‍ റോന്ത് ചുറ്റിച്ചു.

നഗ്നരാക്കി പരേഡ് നടത്തും മുമ്പ് തങ്ങളെ വടി കൊണ്ട് ക്രൂരമായി തല്ലിയിരുന്നുവെന്ന് 21 വയസ്സുള്ള യുവാവ് പൊലീസിനോട് പറഞ്ഞു. ചെണ്ട കൊട്ടിയാണ് ഗ്രാമത്തില്‍ റോന്ത് ചുറ്റിച്ചത്. ക്രൂരതയ്‌ക്കെതിരെ ഗ്രാമത്തിലെ ആരും ചെറുവിരല്‍ അനക്കിയില്ല. നഗ്ന പരേഡ് മൊബൈല്‍ ഫോണില്‍ പകര്‍ത്താനായിരുന്നു വഴിനീളെ ആളുകളുടെ ആവേശമെന്നും യുവാവ് പറഞ്ഞു.