‘സിപിഐഎം നേതൃത്വം ബംഗാള്‍ വിരുദ്ധര്‍; പിബിയില്‍ മുസ്ലിം ക്വാട്ട’; റിതബ്രതയുടെ ലക്ഷ്യം ബിജെപിയോ? 

September 13, 2017, 2:52 pm
‘സിപിഐഎം നേതൃത്വം ബംഗാള്‍ വിരുദ്ധര്‍; പിബിയില്‍ മുസ്ലിം ക്വാട്ട’; റിതബ്രതയുടെ ലക്ഷ്യം ബിജെപിയോ? 
National
National
‘സിപിഐഎം നേതൃത്വം ബംഗാള്‍ വിരുദ്ധര്‍; പിബിയില്‍ മുസ്ലിം ക്വാട്ട’; റിതബ്രതയുടെ ലക്ഷ്യം ബിജെപിയോ? 

‘സിപിഐഎം നേതൃത്വം ബംഗാള്‍ വിരുദ്ധര്‍; പിബിയില്‍ മുസ്ലിം ക്വാട്ട’; റിതബ്രതയുടെ ലക്ഷ്യം ബിജെപിയോ? 

സിപിഐഎം കേന്ദ്ര നേതൃത്വം ബംഗാള്‍ വിരുദ്ധ താത്പര്യങ്ങള്‍ സൂക്ഷിക്കുന്നവരാണെന്ന് ഉത്തര്‍പ്രേദശില്‍ നിന്നുള്ള രാജ്യസഭ എംപി റിതബ്രത ബാനര്‍ജി. ‘പ്രകാശ് കരാട്ടും ബൃന്ദ കരാട്ടും ഇടപെട്ടാണ് സീതാറാം യെച്ചൂരിയുടെ രാജ്യസഭ പ്രവേശനം തടഞ്ഞത്. 1996ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്ര നേതൃത്വം അനുവദിച്ചില്ല’. ഇത് സിപിഐഎമ്മിന്റെ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. പാര്‍ട്ടി തീരുമാനത്തെ ചരിത്രപരമായ വിഡ്ഢിത്തം എന്നാണ് പിന്നീ്ട് ജ്യോതി ബസു പറഞ്ഞതെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംപി റിതബ്രത ബാനര്‍ജി പറഞ്ഞു.

ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിയിലാണ് പാര്‍ട്ടിയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐഎം എംപിയും എസ്എഫ്ഐ മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായി റിതബ്രത രംഗത്തെത്തിയത്. സിപിഐഎം അംഗങ്ങള്‍ തന്നെയായ എംഡി സലീമും മകനും തനിക്ക് നേരെ ആരോപണങ്ങള്‍ തൊടുത്തു വിടുകയാണെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതാണ് വിദ്വേഷത്തിന് കാരണമെന്നും റിതബ്രത പറഞ്ഞു. പാര്‍ട്ടിയ്ക്ക് മുസ്ലിം കോട്ടയുള്ളത് കൊണ്ട് മാത്രമാണ് സലിം പോളിറ്റ് ബ്യൂറോയിലെത്തിയതെന്നും റിതബ്രത കൂട്ടിച്ചേര്‍ത്തു.

റിതബ്രത ബാനര്‍ജിയുടെ ആഢംബരങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോണ്ട് ബ്ലാങ്ക് പേനയും ആപ്പിളിന്റെ ആഡംബര വാച്ചും ഉയര്‍ത്തികാട്ടിയായിരുന്നു വിമര്‍ശനം. സംഭവത്തില്‍ അന്വേഷണ വിധേയമായി ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

പാര്‍ട്ടിയില്‍ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സലീം കമ്മീഷന്‍ അനധികൃതമായി എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കിയിട്ടുണ്ടെന്നും സിപിഐഎം എംപി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ വിഭാഗത്തിലും പരാതി നല്‍കനാണ് ഉദ്ദേശ്യമെന്നും റിതബ്രത പറഞ്ഞു.

റിതബ്രത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് പാര്‍ട്ടിയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി റിതബ്രത രംഗത്തെത്തിയത്.