അബദ്ധത്തില്‍ പശുവിനെ കൊന്നു; യുപിയില്‍ ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു

April 21, 2017, 12:42 pm


അബദ്ധത്തില്‍ പശുവിനെ കൊന്നു; യുപിയില്‍ ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു
National
National


അബദ്ധത്തില്‍ പശുവിനെ കൊന്നു; യുപിയില്‍ ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു

അബദ്ധത്തില്‍ പശുവിനെ കൊന്നു; യുപിയില്‍ ഗോസംരക്ഷകരുടെ ആക്രമണം ഭയന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു

ലക്‌നൗ: ഉത്തര്‍ പേദേശിലെ ഗോണ്ടാ ജില്ലയില്‍ പശു സംരക്ഷകരെ പേടിച്ച് ദളിത് യുവാവ് ആത്മഹത്യ ചെയ്തു. അബദ്ധത്തില്‍ പശുക്കുട്ടിയെ കൊന്നതിനെ തുടര്‍ന്ന് ഗോ സംരക്ഷണ സേന ആക്രമിക്കുമെന്ന ഭയവും, സമൂഹ വിലക്കേര്‍പ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചതിനെയും തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ലക്‌നൗവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ഗോപാല്‍ പൂരിലെ ബറാണ്ടി ഗ്രാമത്തിലാണ് സംഭവം. അമ്മയോടും മൂന്ന് സഹോദരങ്ങളോടും ഒപ്പം താമസിച്ചിരുന്ന രാമു എന്ന യുവാവാണ് പഞ്ചായത്തിന്റെ സമൂഹ വിലക്കും പശു സംരക്ഷകരുടെ ഭീഷണിയെയും ഭയന്ന് ആത്മഹത്യ ചെയ്തത്. തന്റെ ചുറ്റിക ഉപയോഗിച്ച് ജോലി ചെയ്തിരുന്ന യുവാവ് ജോലിക്കിടയില്‍ കയറി വന്ന പശുകുട്ടിയെ ശ്രദ്ധിക്കാതെ അടിക്കുകയായിരുന്നു. തലക്കടിയേറ്റ പശു അപ്പോള്‍ തന്നെ ചത്തു.

സംഭവം ക്ണ്ട ഗ്രാമവാസികള്‍ അപ്പോള്‍ തന്നെ ഗ്രാമമുഖ്യനെ സംഭവം അറിയിക്കുകയും ചെയ്തു. ഗ്രാമസഭ കൂടിയ അംഗങ്ങള്‍ കുടുംബത്തിന് വിലക്കേര്‍പ്പെടുത്താനും ഇവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കാനും തീരുമാനിക്കുകയായിരുന്നു ഇതേ തുടര്‍ന്നാണ് യുവാവ് ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. യുവാവിന്റെ അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് മാറ്റിവെച്ചിരുന്നു ഇതിന് മുന്‍പ് തന്നെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവാവിനെ കുറ്റ വിമുക്തരാക്കാന്‍ ഗ്രാമസഭ തീരുമാനിച്ചിരുന്നെന്നും ചെറിയ ശിക്ഷ മാത്രമായി ഒതുക്കാനായിരുന്നു ഗ്രാമസഭയുടെ തീരുമാനമെന്നും ഗ്രാമമുഖ്യന്‍ ബല്‍റാം തീവാരി പറഞ്ഞു. യുവാവിന്റെത് ആത്മഹത്യയാണെന്ന് പൊലീസും സ്ഥിരീകരിച്ചു.

യുപിയില്‍ യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗോസംരംക്ഷകരുടെ അതിക്രമം വര്‍ധിച്ചിരുന്നു. ഇറച്ചികടകള്‍ക്ക് യോഗി സര്‍ക്കാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുസാഫിര്‍ നഗര്‍, ആഗ്ര, മീററ്റ്, തുടങ്ങി യുപിയിലെ വിവിധ സ്ഥലങ്ങളില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച മുസ്ലീങ്ങള്‍ക്ക് നേരെ ഗോ സംരക്ഷകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.