വിവാഹശേഷം ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഭര്‍ത്താവിനെ തിരികെയെത്തിക്കണം; സുഷമ സ്വരാജിനോട് സഹായമഭ്യര്‍ത്ഥിച്ച് യുവതി

April 11, 2017, 4:34 pm
വിവാഹശേഷം ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഭര്‍ത്താവിനെ തിരികെയെത്തിക്കണം; സുഷമ സ്വരാജിനോട് സഹായമഭ്യര്‍ത്ഥിച്ച് യുവതി
National

ചണ്ഡീഗഢ്‌: പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ച ഇന്ത്യന്‍ യുവതി സുഷമാസ്വരാജിന്റെ സഹായം തേടി. പഞ്ചാബ് സ്വദേശിയായ ചന്ദ് ദീപ് കൗര്‍ ആണ് സുഷമാസ്വരാജിനോട് സഹായം സുഷമാ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വിവാഹത്തിന് ശേഷം തന്നെ ഉപേക്ഷിച്ച് ന്യൂസിലാന്‍ഡിലേക്ക് പോയ ഭര്‍ത്താവ് രമണ്‍സിങിനെ തിരിച്ച് നാട്ടിലെത്തിക്കണമെന്നാണ് യുവതി ആവശ്യപെടുന്നത്. രമണിന്റെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദേശത്ത് പോകുന്ന ഒരാളും ഇത്തരത്തില്‍ ഭാര്യമാരെ വഞ്ചിക്കാതിരിക്കാനാണ് ഈയാവശ്യമെന്നും ചന്ദ്ദീപ് കൗര്‍ പറയുന്നു. ഇത്തരക്കാരെ ശിക്ഷിക്കാന്‍ കടുത്ത നിയമം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഓക്‌ലാന്റില്‍ അക്കൗണ്ടായി ജോലി നോക്കുന്ന രമണ്‍ സിങുമായി 2015 ജൂലൈയിലായിരുന്നു യുവതിയുടെ വിവാഹം. ഓഗസ്തില്‍ തന്നെ രമണ്‍ സിങ് ഓക്‌ലാന്റിലേക്ക് പോയി. ഒന്നരമാസത്തോളം മാത്രമാണ് താന്‍ രമണ്‍സിങിന്റെ കൂടെ കഴിഞ്ഞതെന്ന് ചന്ദ് ദീപ് കൗര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിനുശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം മാറി. ഭര്‍ത്താവിനെ പലതവണ വിളിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലന്നും അവര്‍ പറയുന്നു.

2016 ഓഗസ്തില്‍ രമണ്‍ദീപിനെതിരെ വിശ്വാസ വഞ്ചനക്ക് ചന്ദ്ദീപ് കേസുകൊടുത്തു. ഇയാള്‍ക്കെതിരെ ലുക്ക് ഓട്ടനോട്ടീസ് പുറപ്പെടുവിച്ചതായും അവര്‍ പറയുന്നു. തുടര്‍ന്നും രമണ്‍ സിങിനെതിരെ നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് ചന്ദ്ദീപ് കൗര്‍ സുഷമാസ്വാരാജിന്റെ സഹായം തേടിയത്.