‘ധര്‍ണ്ണ പ്രതിക്ഷത്ത് ഇരിക്കുമ്പോള്‍ മതി, ഭരണത്തില്‍ അത് നമ്മുടെ ജോലിയല്ല’ ; ബിജെപിക്കാര്‍ക്ക് യോഗിയുടെ മുന്നറിയിപ്പ്

April 21, 2017, 3:45 pm

‘ധര്‍ണ്ണ പ്രതിക്ഷത്ത് ഇരിക്കുമ്പോള്‍ മതി, ഭരണത്തില്‍ അത് നമ്മുടെ ജോലിയല്ല’ ; ബിജെപിക്കാര്‍ക്ക് യോഗിയുടെ മുന്നറിയിപ്പ്
National

ത്സാന്‍സി: സംസ്ഥാനത്തെ വികസന പദ്ധതികളില്‍ എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് ധര്‍ണ്ണയടക്കമുള്ള സമര മാര്‍ഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് യുപിയിലെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിയോജിപ്പുകളോ ആശങ്കകളോ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി നേതാക്കളെ അറിയിക്കണമെന്നാണ് യോഗിയുടെ ഉപദേശം. മുഖ്യമന്ത്രിയായ ശേഷം ബുന്ദേല്‍ഖഡിലെ പ്രവര്‍ത്തകരെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.

കടുത്ത വരള്‍ച്ച നേരിടുന്ന ഇടമാണ് ബുന്ദേല്‍ഖഡ്. മേഖലയിലെ ജനസേചന പദ്ധതികളുടെ അവലോകനം തുടര്‍ച്ചയായി നടത്തും. സമയാസമയങ്ങളിലുള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കുമെന്നും യോഗി പറഞ്ഞു.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ നമ്മള്‍ നടത്തുന്ന ധര്‍ണ്ണയ്ക്ക് ന്യായീകരണമുണ്ട്. പക്ഷെ ഇപ്പോള്‍ നമ്മളാണ് ഭരണത്തില്‍. ഇപ്പോള്‍ ധര്‍ണ്ണ നമ്മുടെ ജോലിയല്ല. സര്‍ക്കാര്‍ പദ്ധതികളെ ജനപ്രിയമാക്കുകയാണ് നിങ്ങളുടെ ജോലി.
യോഗി ആദിത്യനാഥ്, യുപി മുഖ്യമന്ത്രി

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബുന്ദേല്‍ഖഡ് മേഖലയോട് അവഗണന മാത്രമാണ് ഉണ്ടായതെന്ന് തനിക്കറിയാം. മുന്‍ സര്‍ക്കാരുകള്‍ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ല. മേഖലയിലെ വികസനം ഉറപ്പുവരുത്താന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. മികച്ച ആസൂത്രണത്തിലൂടെ മേഖലയില്‍ വികസനം കൊണ്ടുവരുമെന്ന് യോഗി പറഞ്ഞു.

ആറ് വരി പാത നിര്‍മ്മിച്ച് ബുന്ദേല്‍ഖഡിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കും. പാത യാഥാര്‍ത്ഥ്യമായാല്‍ വിവിധ വ്യവസായങ്ങള്‍ മേഖലയിലേക്ക് വരും. അഞ്ച് വര്‍ഷത്തിനിടെ ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യുപിയിലെ യുവാക്കളുടെ ഒഴുക്ക് അതുവഴി തടയാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.