കുട്ടികള്‍ക്ക് ഓക്‌സിജന്‍ വാങ്ങിനല്‍കിയ ഡോക്ടറെ നീക്കി; മുഖം രക്ഷിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശിക്ഷാനടപടിക്ക് ഇരയായത് ദുരന്തത്തിന്റെ ആഘാതം കുറച്ചയാള്‍  

August 13, 2017, 8:01 pm
കുട്ടികള്‍ക്ക് ഓക്‌സിജന്‍ വാങ്ങിനല്‍കിയ ഡോക്ടറെ നീക്കി; മുഖം രക്ഷിക്കാനുള്ള  ബിജെപി സര്‍ക്കാരിന്റെ  ശിക്ഷാനടപടിക്ക് ഇരയായത് ദുരന്തത്തിന്റെ ആഘാതം കുറച്ചയാള്‍  
National

ലക്‌നൗ: 70 കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തിന് ശേഷം മുഖം രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കിരയായത് സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍.

ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. കഫീല്‍ അഹമ്മദിനെ ചുമതലയില്‍ നിന്ന് നീക്കി. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് കഫീല്‍ അഹമ്മദിനെ ചുമതലയില്‍ നിന്നും മാറ്റിയത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കഫീലിനെതിരെ ശിക്ഷാനടപടിയുണ്ടായത്.

ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് 70 കുട്ടികളുടെ മരണത്തിനിടയാക്കിയത്. ഓഗസ്റ്റ് പത്തോടെ ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ല. ഇതോടെ ശിശുരോഗവിഭാഗം തലവനായ കഫീല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തേടിയിറങ്ങി. മറ്റ് ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമായി 12 സിലിണ്ടറുകള്‍ ഡോക്ടര്‍ സ്വന്തം പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സയ്ക്കായി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങള്‍ കഫീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. വാര്‍ത്തള്‍ വന്നതിന് പിന്നാലെയാണ് കഫീലിനെതിരെ അച്ചടക്ക നടപടി ഉണ്ടായത്.

70 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ വിതരണസംവിധാനം മുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ച് ആദിത്യനാഥ് സര്‍ക്കാര്‍ രംഗത്തെത്തി. ജപ്പാന്‍ ജ്വരം മാത്രമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് വാദിച്ച സര്‍ക്കാരിന് കഫീല്‍ അഹമ്മദിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ തിരിച്ചടിയായിരുന്നു.