രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; 14 നാള്‍ നീണ്ട സമരത്തിന് ചരിത്രവിജയം; ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്തു  

September 14, 2017, 11:13 am
രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി; 14 നാള്‍ നീണ്ട സമരത്തിന് ചരിത്രവിജയം; ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്തു  
National

അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പതിനാല് ദിവസമായി രാജസ്ഥാനിലെ സിക്കാറില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ചരിത്ര വിജയം. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പതിനാല് ദിവസത്തെ സന്ധിയില്ലാത്ത സമരത്തിലൂടെ നേടിയെടുത്താണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് കാരണം കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്തുണ നല്‍കി മുന്നോട്ട് വന്നതോടെ ജനകീയ സമരമായി മാറുകായിയിരുന്നു.

രാജസ്ഥാനിലെ കര്‍ഷകരുടെ അമ്പതിനായിരം രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതി തള്ളാന്‍ സര്‍ക്കാര്‍ ധാരണയായി. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിളകള്‍ക്ക് താങ്ങുവില നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

ഐതിഹാസിക സമരത്തിലൂടെ കര്‍ഷകര്‍ നേടിയെടുത്ത മറ്റ് ആവശ്യങ്ങള്‍

  • ക്യഷിക്ക് വേണ്ടി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കും
  • അലഞ്ഞു തിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും.
  • കര്‍ഷക പെന്‍ഷന്‍ 2000 രൂപയായി വര്‍ദ്ധിപ്പിച്ചു.
  • കനാല്‍ ജലം ലഭ്യമായില്ലെങ്കില്‍ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കി.
  • എസ്.സി.എസ്.ടി ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.

ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും വെെദ്യുതിയുമടക്കം വിച്ഛേദിച്ച് കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.