കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു  

May 19, 2017, 4:09 pm
കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു  
National

ചെന്നൈ: കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരത്തിനെതിരേും കമ്പനി ഐഎന്‍എക്‌സ് മീഡിയക്കുമെതിരെയാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ചിദംബരത്തിന്റേയും മകന്റേയും ചെന്നൈയിലെ 14 കെട്ടിടങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഷീന ബോറ കൊലപാതക കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിക്കും ഇന്ദ്രാണി മുഖര്‍ജിക്കും ബന്ധമുള്ള മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് സഹായമൊരുക്കിയെന്ന ആരോപണമാണ് ചിദംബരത്തിന്റെ മകന്റെ കമ്പനിക്ക് മേലുള്ളത്.

കൈക്കൂലി വാങ്ങി കാര്‍ത്തി ചിദംബരത്തിന്റെ കമ്പനി 2008ല്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് സഹായം നല്‍കിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം.

മോഡി സര്‍ക്കാര്‍ പ്രതിപക്ഷത്തുള്ളവരോട് പകരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളായ സിബിഐയെ അടക്കം ഉപയോഗിക്കുകയാണെന്ന് ചിദംബരം ആരോപിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കാര്‍ത്തി ലണ്ടനിലേക്ക് പോയി.