പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; ഒമാനും യെമനും നന്ദി അറിയിച്ച് സുഷമ സ്വരാജ് 

September 13, 2017, 5:28 pm
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; ഒമാനും യെമനും നന്ദി അറിയിച്ച് സുഷമ സ്വരാജ് 
National
National
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; ഒമാനും യെമനും നന്ദി അറിയിച്ച് സുഷമ സ്വരാജ് 

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍; ഒമാനും യെമനും നന്ദി അറിയിച്ച് സുഷമ സ്വരാജ് 

ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍. മോചനത്തിനായി പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഫാ. ടോം നന്ദി അറിയിച്ചു. വത്തിക്കാനിലുള്ള ഫാദര്‍ ടോം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിക്കവേയാണ് നന്ദി അറിയിച്ചത്. മോചനത്തിന് നടപടിയെടുത്ത ഒമാനും യെമനും നന്ദി സുഷമ പറഞ്ഞു. ട്വീറ്റിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

തന്റെ മോചനവുമായി സഹായിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും തന്റെ മോചനത്തിനായി പ്രാര്‍ഥിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ടോം ഉഴുന്നാലില്‍ നന്ദി പറഞ്ഞുവെന്ന് സുഷമ സ്വരാജ് അറിയിച്ചു.

‘’തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തി....’’ സുഷമ ട്വിറ്ററില് കുറിച്ചു. 

2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഒരു സംഘം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നീണ്ട 19 മാസത്തെ ദുരിത ജീവിതത്തിന് ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ഥനപ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് യെമനില്‍നിന്ന് ഉഴുന്നാലിന്റെ മോചനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങും വ്യക്തമാക്കിയിരുന്നു. മസ്‌കറ്റില്‍ നിന്നും വത്തിക്കാനിലേക്ക് പോയ ടോം ഉഴുന്നാലില്‍ നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തന്നെ തീരുമാനിക്കുമെന്നും കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ ബംഗ്ലൂരുവിലും, കര്‍ണാടകയിലെ കോളാറിലും ജോലി ചെയ്തിരുന്ന ഫാ.ടോം കോട്ടയം രാമപുരം സ്വദേശിയാണ്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.