‘ഫണ്ട് ചോദിച്ച് ജൂലൈയില്‍ മാത്രം മൂന്ന് തവണ കത്തെഴുതി’; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിന് നേരെ കൈ ചൂണ്ടി രാജിവെച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍  

August 13, 2017, 9:59 pm
‘ഫണ്ട് ചോദിച്ച് ജൂലൈയില്‍ മാത്രം മൂന്ന് തവണ കത്തെഴുതി’; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിന് നേരെ കൈ ചൂണ്ടി രാജിവെച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍  
National

ലക്‌നൗ: 70 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തിന് കാരണമായത് യുപി ബിജെപി സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് വെളിപ്പെടുത്തല്‍.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജീവ് മിശ്രയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഓക്‌സിജന്‍ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുള്‍പെടെ ഫണ്ട് ആവശ്യപ്പെട്ട് താന്‍ ജൂലൈ മാസത്തില്‍ മാത്രം മൂന്ന് -നാല് തവണ സര്‍ക്കാരിന് കത്തെഴുതിയെന്ന് മിശ്ര പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ മാസത്തില്‍ തന്നെ മൂന്ന്-നാല് വട്ടം മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന് കത്തയച്ചിരുന്നു. ഫണ്ട് റിലീസ് ചെയ്തുകിട്ടാന്‍ വൈകി. ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനം കൂടി ആയതോടെ ആശുപത്രിയുടെ ഭരണക്രമം താളം തെറ്റി. 
ഡോ. രാജീവ് മിശ്ര 

ഓഗസ്റ്റ് അഞ്ചിനാണ് സര്‍ക്കാര്‍ ഫണ്ട് റിലീസ് ചെയ്തതെന്ന് മിശ്ര ചൂണ്ടിക്കാട്ടി്. ഓഗസ്റ്റ് അഞ്ച് ശനിയാഴ്ച്ചയായതിനാല്‍ ഏഴിനാണ് കത്ത് എത്തിയത്. ഏഴിന് തന്നെ വൗച്ചര്‍ ട്രഷറിക്ക് അയച്ചു. എട്ടാം തീയതിയാണ് ട്രഷറിയില്‍ നിന്ന് ടോക്കണ്‍ ലഭിച്ചത്. പക്ഷെ ഒമ്പതാം തീയതി മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ സന്ദര്‍ശനത്തോടെ തിരക്ക് മൂലം ആശുപത്രിയുടെ ഭരണക്രമം താളം തെറ്റി. പത്താം തീയതിയാണ് ബാങ്ക് വഴി ഓക്‌സിജന്‍ വിതരണക്കാരായ പുഷ്പ സെയ്ല്‍സിന്റെ അക്കൗണ്ടിലേക്ക് 52 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിച്ചത്. പക്ഷെ ഇടപാട് പൂര്‍ത്തിയാകാന്‍ വീണ്ടും ഒരു ദിവസം കൂടി വേണ്ടിവന്നു. ആശുപത്രിയുടെയും ഓക്‌സിജന്‍ വിതരണക്കാരുടെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ അല്ലാത്തതായിരുന്നു കാരണം.ഡോ. രാജീവ് മിശ്ര 
ഡോ. രാജീവ് മിശ്ര 

ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായതുകൊണ്ട് ലബോറട്ടറി സ്ഥാപനവുമായി ബന്ധപ്പെട്ട് ഒമ്പതാം തീയതി തനിക്ക് ഋഷികേശ് വരെ പോകേണ്ടി വന്നെന്ന് ഡോക്ടര്‍ പറഞ്ഞു. പത്താം തീയതിയോടെ പുഷ്പ സെയ്ല്‍സില്‍ നിന്നും ഫോണ്‍ വന്നു. ദ്രവീകൃത ഓക്‌സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയില്‍ എത്തില്ലെന്നായിരുന്നു വിതരണക്കാര്‍ പറഞ്ഞത്. വിതരണം നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി പുഷ്പ സെയ്ല്‍സ് പല തവണ കത്തയച്ചിരുന്നെന്നും പക്ഷെ വിതരണം നിര്‍ത്തിവെയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 12നാണ് കുട്ടികളുടെ മരണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് ഡോ. രാജീവ് മിശ്ര പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതാണെന്നാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ വാദം.