ആദ്യം കുട്ടികളുടെ ഐസിയുവില്‍ അടക്കം സുരക്ഷ ഉറപ്പാക്കല്‍; പിന്നാലെ ആശുപത്രിയിലേക്ക് ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രിയുമെത്തി    

August 13, 2017, 1:10 pm
ആദ്യം കുട്ടികളുടെ ഐസിയുവില്‍ അടക്കം സുരക്ഷ ഉറപ്പാക്കല്‍; പിന്നാലെ ആശുപത്രിയിലേക്ക് ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രിയുമെത്തി    
National

ഉത്തര്‍പ്രദേശ്: സര്‍ക്കാര്‍ അനാസ്ഥമൂലം അറുപത് കുഞ്ഞുങ്ങള്‍ മരിച്ച ഉത്തര്‍പ്രദേശിലെ ബിആര്‍ഡി ആശുപത്രി് മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു. അതീവ സുരക്ഷയിലായിരുന്നു മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സന്ദര്‍ശനം. സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ രാജ്യത്തെ ഞെട്ടിക്കുന്ന ദുരന്തം നടന്നതിനു ശേഷം ഇതാദ്യമായാണ് ആദിത്യനാഥ് സന്ദര്‍ശിക്കുന്നത്.

മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കുട്ടികളുടെ ഐസിയുവിലടക്കം കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചിരുന്നു.

ഓക്സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 67 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.

അതേസമയം ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.