ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ? ഓക്സിജന്‍ കിട്ടുന്നതിന് തടസമുണ്ടെന്ന് ആശുപത്രി അറിയിച്ചിരുന്നു; അധികാരികള്‍ നടപടിയെടുത്തില്ല; കത്തുകള്‍ പുറത്ത്

August 12, 2017, 12:15 pm


ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ? ഓക്സിജന്‍ കിട്ടുന്നതിന് തടസമുണ്ടെന്ന് ആശുപത്രി അറിയിച്ചിരുന്നു; അധികാരികള്‍ നടപടിയെടുത്തില്ല; കത്തുകള്‍ പുറത്ത്
National
National


ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ? ഓക്സിജന്‍ കിട്ടുന്നതിന് തടസമുണ്ടെന്ന് ആശുപത്രി അറിയിച്ചിരുന്നു; അധികാരികള്‍ നടപടിയെടുത്തില്ല; കത്തുകള്‍ പുറത്ത്

ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ? ഓക്സിജന്‍ കിട്ടുന്നതിന് തടസമുണ്ടെന്ന് ആശുപത്രി അറിയിച്ചിരുന്നു; അധികാരികള്‍ നടപടിയെടുത്തില്ല; കത്തുകള്‍ പുറത്ത്

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ ലഭിക്കാതെ പിഞ്ചുകുട്ടികള്‍ അടക്കം 60 പേര്‍ മരിക്കാനിടയായതിന്റെ ഉത്തരവാദി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്നും പരിഹാരം കാണണമെന്നും ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ കോളെജ് അധികൃതര്‍ ആഗസ്റ്റ് മൂന്നിനും പത്തിനും സര്‍ക്കാരിന് എഴുതിയ രണ്ട് കത്തുകളാണ് പുറത്തുവന്നത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ സെയില്‍സിന് കുടിശിക തുക കൊടുക്കാനുണ്ടെന്നും വളരെ കുറച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമെ അവശേഷിക്കുന്നുളളുവെന്നുമാണ് കത്തിലെ ഉളളടക്കം.

ആഗസ്റ്റ് പത്തുവരെയുളള ആവശ്യങ്ങള്‍ക്കായി ഇത് മതിയാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഓക്‌സിജന്റെ വിതരണം നിലയ്ക്കുമെന്ന് ആശുപത്രി തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കത്തുകള്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ ആഗസ്റ്റ് ഒന്നിന് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആശുപത്രിക്ക് അയച്ച കത്തും പുറത്തുവന്നു.

ആശുപത്രി അധികൃതര്‍ എഴുതിയ കത്ത്
ആശുപത്രി അധികൃതര്‍ എഴുതിയ കത്ത്

കുടിശികയായി അടക്കാനുളള തുക അടച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളെജിലേക്കുളള ഓക്‌സിജന്റെ വിതരണം നിര്‍ത്തിവെക്കുമെന്നാണ് പുഷ്പ സെയില്‍സ് പ്രൈവറ്റ് മെഡിക്കല്‍ കത്തിലൂടെ വിശദമാക്കുന്നത്. ഇത്തരത്തില്‍ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാരോ, ബന്ധപ്പെട്ട അധികൃതരോ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് 63 പേരുടെ മരണം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഓക്‌സിജന്‍ വിതരണത്തിലെ പിഴവ് മൂലമല്ല കുട്ടികളടക്കമുളളവരുടെ മരണമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും നല്‍കുന്ന വിശദീകരണം.

അതേസമയം ശനിയാഴ്ച രാവിലെയും രണ്ട് കുട്ടികള്‍ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭക്ഷണവും മരുന്നും അടക്കമുളളവ പുറത്ത് നിന്നാണ് വാങ്ങുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നു രാവിലെ മുതല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം ചെയ്തിരുന്നു പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലഖ്‌നൗവിലുളള ഓഫിസില്‍ പൊലീസ് ഇന്ന് റെയ്ഡും നടത്തിയിട്ടുണ്ട്.

ഓക്സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് അയച്ച കത്ത്
ഓക്സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് അയച്ച കത്ത്

ജില്ലാ മജിസ്‌ട്രേറ്റാണ് 48 മണിക്കൂറിനുളളില്‍ 30 കുട്ടികള്‍ മരിച്ചെന്ന കാര്യം ഇന്നലെ പുറത്തുവിടുന്നത്. തുടര്‍ന്നാണ് വിശദമായ വിവരങ്ങളും പുറത്തുവരുന്നത്. പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്‌സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാരാകട്ടെ ഇതിനെയെല്ലാം തളളിക്കളയുകയുമാണ്. തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളിലായി അറുപത് പേര്‍ മരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ട ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചെന്നാണ് വിവരം. ഇതോടെ മരണസംഖ്യ 63 ആയി. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിന് കൊടുക്കാനുള്ള 67 ലക്ഷം രൂപ നല്‍കാത്തതാണ് ദുരന്തത്തിന് കാരണമായത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുകയായിരുന്നു.നിയോനേറ്റല്‍, എന്‍സിഫ്‌ലൈറ്റിസ് വാര്‍ഡുകളിലാണ് ഉയര്‍ന്ന മരണസംഖ്യയുള്ളത്. ഇന്നലെ ഏഴുപേര്‍ മരിച്ചെന്നും വിവിധ രോഗകാരണങ്ങള്‍ മൂലമാണ് അവര്‍ മരിച്ചതെന്നും ഓക്സിജന്‍ വിതരണത്തില്‍ തടസമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താല സംഭവത്തെക്കുറിച്ച് വിശദമാക്കിയത്.