‘കാമുകിയല്ലേ? ഗോവയില്‍ പോകാന്‍ പണമില്ലെന്ന് പറയാനൊക്കുമോ?’; എയര്‍പോര്‍ട്ടുകളെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചല്‍ ഭീഷണിയുടെ പിന്നാമ്പുറം!

April 20, 2017, 3:56 pm

‘കാമുകിയല്ലേ? ഗോവയില്‍ പോകാന്‍ പണമില്ലെന്ന് പറയാനൊക്കുമോ?’; എയര്‍പോര്‍ട്ടുകളെ മുള്‍മുനയില്‍ നിര്‍ത്തിയ വിമാന റാഞ്ചല്‍ ഭീഷണിയുടെ പിന്നാമ്പുറം!
National

രാജ്യത്തെ എയര്‍പോര്‍ട്ടുകളെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു വിമാനങ്ങള്‍ റാഞ്ചല്‍ അജ്ഞാത സംഘം തയ്യാറെടുക്കുന്നുവെന്ന ഇമെയില്‍ സന്ദേശം. മുംബൈ വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഹൈദരാബാദും.

ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി ഹൈദരാബാദിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്വേഷണം എത്തിയത് വാമ്ഷി ചൗധരി എന്ന യുവാവില്‍. ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതവും. 'അതൊരു വ്യാജ ഭീഷണി സന്ദേശമായിരുന്നു' . എന്തിനാണെന്ന് ചോദ്യത്തിനും ഉത്തരമുണ്ട്- 'കാമുകിയ്‌ക്കൊപ്പമുള്ള ഗോവ ട്രിപ്പ് റദ്ദാക്കാന്‍'

യുവാവിന് മാനസിക രോഗമുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. ഗോവയിലോ മുംബൈയിലോ പോകണമെന്നത് ചെന്നൈയിലുള്ള കാമുകിയുടെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ആഗ്രഹം സഫലമാക്കാമെന്ന് ഉറപ്പും നല്‍കി. പക്ഷെ കൊണ്ടുപോകാമെന്ന് പറഞ്ഞ സമയം വന്നപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. പണമില്ലെന്ന് കാമുകിയോടും പറയാനും കഴിയില്ല. യുവാവ് ആകെ ആശയക്കുഴപ്പത്തിലായി. എന്തുചെയ്യും? അപ്പോഴാണ് തലയില്‍ ഒരു ബുദ്ധി ഉദിച്ചത്. മുംബൈ എയര്‍പോര്‍ട്ടിലേക്ക് ഒരു വിമാന റാഞ്ചല്‍ ഭീഷണി അയയ്ക്കാം. എയര്‍പോര്‍ട്ടുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ടാകുമ്പോള്‍ ഫ്‌ളൈറ്റ് റദ്ദായെന്ന് കാമുകിയോട് പറയാമല്ലോ? അതായിരുന്നു യുവാവിന്റെ ഐഡിയ.

വാമ്ഷി ചൗധരി 
വാമ്ഷി ചൗധരി 

ഉടന്‍ തന്നെ ഹൈദരാബാദിലെ എസ്ആര്‍ നഗര്‍ മേഖലയിലുള്ള ഇന്റര്‍നെറ്റ് കഫേയില്‍ പോയി മുംബൈ വിമാനത്താവളത്തിലേക്ക് ഇമെയില്‍ അയച്ചു. 'മുംബൈ, ഹൈദരാബാദ്, ചെന്നൈ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാനം റാഞ്ചാന്‍ ആറ് പേര്‍ ആസൂത്രണം ചെയ്യുന്നത് ഒരു സ്ത്രീ കേട്ടു' എന്നായിരുന്നു ഇമെയില്‍ സംഗ്രഹം.

ആരും അറിയില്ലെന്ന മട്ടില്‍ പിന്നെ വീട്ടിലേക്ക്. കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ ഇമെയില്‍ വന്ന കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ്സ് കണ്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിചേര്‍ന്നത് എസ്ആര്‍ നഗര്‍ കഫേയിലേക്ക്. അതിവേഗമായിരുന്നു പിന്നെ യുവാവിന്റെ അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് കേസ്. യുവാവിനെതിരെ രണ്ട് സൈബര്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.