‘ഞാനിവിടെ 9.40ന് എത്തി, പരിപാടി ആരംഭിച്ചത് 9.57ന്, എന്തുകൊണ്ട്?’ ; വൈകിയെത്തിയ ഉദ്യോഗസ്ഥരോട് മിനിറ്റുകള്‍ എണ്ണി രാജ്‌നാഥ് സിങ്

April 20, 2017, 5:16 pm
‘ഞാനിവിടെ 9.40ന് എത്തി, പരിപാടി ആരംഭിച്ചത് 9.57ന്, എന്തുകൊണ്ട്?’ ; വൈകിയെത്തിയ ഉദ്യോഗസ്ഥരോട് മിനിറ്റുകള്‍ എണ്ണി രാജ്‌നാഥ് സിങ്
National

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കൃത്യനിഷ്ഠ പാലിക്കേണ്ടതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

ഞാന്‍ രാവിലെ 9.40ന് പരിപാടിയ്‌ക്കെത്തി. പക്ഷെ പരിപാടി ആരംഭിച്ചത് 9.57നും എന്തുകൊണ്ട്? പ്രതിജ്ഞാബദ്ധത കുറഞ്ഞു പോയിട്ടുണ്ടെങ്കില്‍ നാം തീര്‍ച്ചയായും ആത്മപരിശോധന നടത്തണം.
രാജ്‌നാഥ് സിങ്

പരിപാടി വൈകി ആരംഭിച്ചതിന് നിരവധി കാരണങ്ങള്‍ പറയാനുണ്ടാകും. ചില കാരണങ്ങള്‍ ശരിയാകാം. പക്ഷെ എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് നാം ആത്മപരിശോധന നടത്തണം. നിശ്ചയിച്ച സമയത്തില്‍ നിന്നും വ്യതിചലിക്കരുതായിരുന്നു. നമ്മുടെ ചുമതലാ ബോധത്തില്‍ എന്തെങ്കിലും അശ്രദ്ധയുണ്ടായിട്ടുണ്ടോ എന്നും സദസ്സിലും വേദിയിലും ഇരിക്കുന്ന ഉദ്യോഗസ്ഥരോട് രാജ്‌നാഥ് സിങ് ചോദിച്ചു.

സിവില്‍ സര്‍വീസിനെ ഇന്ത്യയുടെ ഉരുക്കു ചട്ടകൂടെന്ന് വിളിച്ച സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ വാക്കുകള്‍ പരാമര്‍ശിച്ച് സിവില്‍ സര്‍വീസിന്റെ ഉരുക്ക് ചട്ടക്കൂട് ദുര്‍ബ്ബലമായോ എന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും പരിപാടിയ്ക്ക് ക്ഷണിച്ചാല്‍ പരിപാടി തുടങ്ങുന്ന സമയത്തിന് പത്ത് മിനിറ്റ് മുമ്പ് താന്‍ അവിടെ എത്താറുണ്ട്. നിശ്ചയിച്ച സമയത്തിന് മുമ്പ് ആളുകളും എത്താറുണ്ട്. പക്ഷെ ഇതാദ്യമായാണ് ആളുകള്‍ വൈകി വരുന്നത് കാണുന്നതെന്നും ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി പറഞ്ഞു.

കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് പരിപാടിയില്‍ സംബന്ധിച്ചിരുന്നത്.