ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയാതെ ഇന്ത്യ; 119 രാജ്യങ്ങളുള്ള ആഗോള വിശപ്പ് സൂചികയില്‍ രാജ്യം നൂറാം സ്ഥാനത്ത് 

October 13, 2017, 12:09 pm
ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയാതെ ഇന്ത്യ; 119 രാജ്യങ്ങളുള്ള ആഗോള വിശപ്പ് സൂചികയില്‍ രാജ്യം നൂറാം സ്ഥാനത്ത് 
National

അനുദിനം വളരുന്ന സമ്പദ് വ്യവസ്ഥയുണ്ടായിട്ടുപോലും ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് ആഗോള സൂചികാ റിപ്പോര്‍ട്ട്. 119 രാജ്യങ്ങള്‍ അംഗങ്ങളായ ആഗോള 'വിശപ്പ് സൂചികയില്‍' ഇന്ത്യയ്ക്ക് നൂറാം സ്ഥാനം മാത്രം. ഇര്‍ര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐ.എഫ്.പി.ആര്‍.ഐ) തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. 2016 ലെ റിപ്പോര്‍ട്ടില്‍ 97-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014 ല്‍ 55-ാം സ്ഥാനവുമായിരുന്നു.

31.4 സ്‌കോറാണ് ഇന്ത്യ നേടിയത്. പ്രധാന അയല്‍രാജ്യങ്ങളായ ചൈന 29-ാം സ്ഥാനവും നേപ്പാള്‍ 72-ാം സ്ഥാനവും നേടിയപ്പോള്‍, ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ കുറഞ്ഞ പോയന്റ് നേടിയതില്‍ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

പോഷകാഹാരം ലഭ്യമാക്കാന്‍ ഇന്ത്യയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കാലാവസ്ഥാ മാറ്റങ്ങളാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ പോഷകാഹാരക്കുറവില്‍ എത്തിക്കുന്നതെന്ന് എഫ്.പി.ആര്‍.ഐയുടെ ദക്ഷിണേഷ്യാ ഡയറക്ടര്‍ പി.കെ ജോഷി പറഞ്ഞു. ഇന്ത്യയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചിലൊരുഭാഗം കുട്ടികളും ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്തവരും പ്രായത്തിനനുസരിച്ച് വളര്‍ച്ചയില്ലാത്തവരുമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ പദ്ധതികളിലൂടെ 2022 ഓടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും ജോഷി പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതിനാല്‍ ഇതു തടയാല്‍ സമഗ്ര പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.