ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കുടിയിറക്കണമെന്ന് നയം  

September 14, 2017, 7:30 am
ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കുടിയിറക്കണമെന്ന് നയം  
National
National
ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കുടിയിറക്കണമെന്ന് നയം  

ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കുടിയിറക്കണമെന്ന് നയം  

കേന്ദ്ര സര്‍ക്കാര്‍ ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങുന്നു. മ്യാന്‍മര്‍ ഭരണകൂട പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ 40,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാന്‍ ശ്രമം നടക്കുമ്പോഴാണ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ബുദ്ധമതക്കാരും ഹിന്ദുമതക്കാരുമായി ചക്മ ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്.

ഇവര്‍ക്ക് പൗരത്വം നല്‍കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ചക്മ, ഹജോങ് അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ചക്മകള്‍ക്ക് പൗരത്വം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവും നിലവിലുണ്ട്. അതിനിടെ ചക്മകള്‍ക്ക് പൗരത്വം നല്‍കുന്നത് എതിര്‍ത്ത് ബിജെപിയിലെ തന്നെ ഒരു വിഭാഗം രംഗത്തുണ്ട്. സ്വന്തമായി ഭൂമി അനുവദിക്കാതെയായിരിക്കും ചക്മകള്‍ക്ക് പൗരത്വം അനുവദിക്കുക.

കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ ചിറ്റഗോങ് പര്‍വത പ്രദേശവാസികളാണ് ചക്മ, ഹജോങ് വിഭാഗക്കാര്‍. കാപ്തായി ഡാം നിര്‍മ്മാണത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് വാസസ്ഥലം നഷ്ടമായത്.