തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ബഹുദൂരം മുന്നില്‍; മോഡി ഭരണത്തിന്‍ കീഴില്‍ പേരിന് മാത്രം; ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു  

May 14, 2017, 10:08 pm
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍  മന്‍മോഹന്‍ സര്‍ക്കാര്‍ ബഹുദൂരം മുന്നില്‍; മോഡി ഭരണത്തിന്‍ കീഴില്‍ പേരിന് മാത്രം; ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു   
National

ന്യൂഡല്‍ഹി: മോഡി ഭരണത്തിന്‍കീഴില്‍ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ തൊഴിലവസരങ്ങളേ മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചൂള്ളൂവെന്ന് സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായ സിഇഎസ് വെള്ളിയാഴ്ച്ചയാണ് 'ഇന്ത്യ എക്‌സ്‌ക്ലൂഷന്‍ 2016' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2015ല്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 1,35,000 ആണ്. 2011ല്‍ മന്‍മോഹന്‍ ഭരണകാലത്ത് ഇത് 9,30,000 ആയിരുന്നു. പരമ്പരാഗതമായി അടിച്ചമര്‍ത്തപ്പെടുന്നവരായ ദളിതരും ആദിവാസികളും മുസ്ലീമുകളും സ്ത്രീകളും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്നും അവഗണിക്കപ്പെടുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രായമാവര്‍ക്കുള്ള പെന്‍ഷന്‍, ഡിജിറ്റല്‍ സൗകര്യങ്ങളുടെ ലഭ്യത, കൃഷി ഭൂമി, നിയമാനുസൃതമായ നീതി എന്നിവയാണ് സിഇഎസ് പരിശോധിച്ചത്. ഭൂരഹിതരായ ഭൂരിപക്ഷവും ദളിത് വിഭാഗത്തില്‍പെട്ടവരാണ്. പ്രായമായവരില്‍ 40ശതമാനം ആളുകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ പെന്‍ഷന്‍ ലഭിക്കുന്നുള്ളൂ. ദളിതരില്‍ 57.3 ശതമാനവും ഭൂരഹിതരാണ്. സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളില്‍ 56.8ശതമാനവും മുസ്ലീം വിഭാഗക്കാരില്‍ 52.6 ശതമാനവും ആളുകള്‍ക്ക് സ്വന്തമായി ഭൂമിയില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴിക്കപ്പെട്ടവരില്‍ 40 ശതമാനവും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ്.

സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര നിര്‍മ്മാര്‍ജനത്തോതിലും ചെറിയ മാറ്റങ്ങളേ വന്നിട്ടുള്ളൂ. 1981-1990 കാലഘട്ടത്തില്‍ 0.94 ശതമാനമായിരുന്നു എങ്കില്‍ 1990-2005 കാലയളവില്‍ 0.65 ശതമാനം എന്ന നേരിയ കുറവേ ഉണ്ടായിട്ടുള്ളൂ. ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ദളിതരുടെയും മുസ്ലീം വിഭാഗത്തില്‍ പെട്ടവരുടെയും അനുപാതം വളരെ കൂടുതലാണ്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ വിവരങ്ങള്‍ പ്രകാരം വിചാരണ നേരിടുന്നവരില്‍ 65.56 ശതമാനം ദളിതരും ആദിവാസികളും അടങ്ങുന്ന പിന്നോക്കാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.