മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം; കമല്‍ ഹാസന്‍ ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി 

April 21, 2017, 3:28 pm
മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം; കമല്‍ ഹാസന്‍ ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി 
National
National
മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം; കമല്‍ ഹാസന്‍ ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി 

മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം; കമല്‍ ഹാസന്‍ ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി 

മഹാഭാരതം സ്ത്രീവിരുദ്ധതയുള്ള കൃതിയാണെന്ന് അഭിപ്രായപ്പെട്ട കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി. ഒരു തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ നടത്തിയ അഭിപ്രായപ്രകടനം ചൂണ്ടിക്കാട്ടി നല്‍കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. മെയ് അഞ്ചിന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

സ്ത്രീയെ (പാഞ്ചാലി) ഒരു വസ്തു മാത്രമായി കാണുകയും പുരുഷന്മാര്‍ (പാണ്ഡവന്മാര്‍) അവളെ വച്ച് ചൂതാടുകയും ചെയ്യുന്ന ഒരു കൃതിയെയാണ് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതെന്നായിരുന്നു അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഹൈന്ദവ ഗ്രൂപ്പായ ഹിന്ദു മക്കള്‍ കക്ഷിയാണ് കമലിനെ ഹിന്ദുത്വ വിരുദ്ധനെന്ന് ആരോപിച്ച് പൊതുതാല്‍പര്യ ഹര്‍ജി കൊടുത്തത്.

ബസവേശ്വര മഠത്തിലെ പര്‍വണാനന്ദ സ്വാമി കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരേ കേസ് കൊടുത്തിരുന്നു. കമല്‍ മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.