കമല്‍നാഥ് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിവരാജ് സിങ് ചൗഹാന്‍; സ്വന്തം കയ്യിലുളള താമരയില്‍ ബിജെപി തൃപ്തരെന്ന് പരിഹാസം 

April 21, 2017, 1:15 pm
കമല്‍നാഥ് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശിവരാജ് സിങ് ചൗഹാന്‍; സ്വന്തം കയ്യിലുളള താമരയില്‍ ബിജെപി തൃപ്തരെന്ന് പരിഹാസം 
National

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇത്തരം വാര്‍ത്തകളിലൊന്നും യാതൊരു വസ്തുതയും ഇല്ല. ബിജെപി കയ്യിലുളള കമലില്‍ (താമര ചിഹ്നം) സംതൃപ്തരാണ്. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും അദ്ദേഹവുമായി നടത്തിയിട്ടില്ല എന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ വാക്കുകള്‍.

കോണ്‍ഗ്രസിനുളളിലെ കമല്‍നാഥിന്റെ ശത്രുക്കള്‍ തന്നെയായിരിക്കും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ നാഥ് ഇന്ന് ബിജെപിയില്‍ ചേരുമെന്നായിരുന്നു വാര്‍ത്തകള്‍. ബിജെപി പ്രവേശനത്തിനു മുന്നോടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്നലെ ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്ര മന്ത്രിസഭയില്‍ കമല്‍ നാഥിനെ ഉള്‍പ്പെടുത്തിയേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കമല്‍ നാഥടക്കം മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് ആകെ രണ്ട് എംപിമാര്‍ മാത്രമാണുളളത്. ചിന്ദ് വാര മണ്ഡലത്തെയാണ് കമല്‍ നാഥ് പ്രധിനിധീകരിക്കുന്നത്. ഗുണയില്‍ നിന്നുളള ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു എംപി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുമുളള അവഗണനയെ തുടര്‍ന്നാണ് കമല്‍ നാഥ് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.