2018ലെ നിയമസഭ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും; സിദ്ധാരാമയ്യ 

July 15, 2017, 9:19 pm
2018ലെ നിയമസഭ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും; സിദ്ധാരാമയ്യ 
National
National
2018ലെ നിയമസഭ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും; സിദ്ധാരാമയ്യ 

2018ലെ നിയമസഭ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും; സിദ്ധാരാമയ്യ 

കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. തനിക്ക് രണ്ടാം രാഷ്ട്രീയ ജീവിതം തന്ന മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തന്നെയായിരിക്കും മത്സരിക്കുക എന്ന സൂചയും അദ്ദേഹം നല്‍കി.

ചാമുണ്ഡേശ്വരി മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ അഞ്ച് തവണ തെരഞ്ഞെടുത്തു. ഇപ്പോഴും അവിടെത്തെ ജനങ്ങള്‍ എന്നോട് അവിടെ മത്സരിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിക്കവാറും അടുത്ത തെരഞ്ഞെടുപ്പ് എന്റെ അവസാനത്തേതായിരിക്കും. അത് കൊണ്ട് തന്നെ രണ്ടാം രാഷ്ട്രീയ ജീവിതം തന്ന മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തന്നെയായിരിക്കും മത്സരിക്കുക എന്നും അദ്ദേഹം പറഞ്ഞു.