കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്‍ ഹര്‍ജി നല്‍കിയെന്ന് പാക് മാധ്യമങ്ങള്‍; ആറാഴ്ച്ചക്കുള്ളില്‍ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യം  

May 19, 2017, 9:13 pm
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്‍ ഹര്‍ജി നല്‍കിയെന്ന് പാക് മാധ്യമങ്ങള്‍; ആറാഴ്ച്ചക്കുള്ളില്‍ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യം   
National

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി പാക് മാധ്യമങ്ങള്‍.

വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹേഗിലെ കോടതിയില്‍ സമര്‍പ്പിച്ചതായി ദുനിയാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറാഴ്ച്ചയ്ക്കുളളില്‍ കേസ് വീണ്ടും പരിഗണിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പാകിസ്താന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

വ്യാഴാഴ്ച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. പാകിസ്താന് തിരിച്ചടി നല്‍കി വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ ഒക്ടോബറില്‍ കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത് വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താനോട് രാജ്യാന്തര കോടതി ആവശ്യപ്പെട്ടു. പാകിസ്താനോട് നടപടികളെ കുറിച്ച് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. ജാദവിന് നിയമസഹായം നല്‍കാനുള്ള അവസരം ഉണ്ടാകണം. സ്വന്തം പൗരനെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. പാകിസ്താന്റെ അധികാരപരിധി വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി തീവ്രവാദ വിഷയങ്ങളിലടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇടപെടാനാകുമെന്നും പാകിസ്താനോട് പറഞ്ഞു . കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.